തലശ്ശേരി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.കെ ശൈലജയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. മുസ്‌ലിം ലീഗ് നേതാവ് ടി.എച്ച് അസ്‌ലമിനാണ് കോടതി ശിക്ഷ വിധിച്ചത്.
തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. 15000 രൂപ പിഴയാണ് തലശ്ശേരി കോടതി സിക്ഷ വിധിച്ചത്.
ചൊക്ലി കവിയൂര്‍ സ്വദേശി അഷിത് നല്‍കിയ പരാതിയിലാണ് ന്യൂമാഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സാമുദായിക സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നടക്കമുള്ള വകുപ്പുകളാണ് മുസ്‌ലിം ലീഗ് നേതാവിനെതിരെ ചുമത്തിയിരുന്നത്.
യു.ഡി.എഫ് ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാനാണ് ടി.എച്ച്. അസ്‌ലം. മുസ്‌ലിങ്ങള്‍ എല്ലാവരും വര്‍ഗീയ വാദികളാണെന്ന് കെ.കെ.ശൈലജ പറയുന്ന വീഡിയോ വ്യാജമായി ഇയാള്‍ ചിത്രീകരിക്കുകയായിരുന്നു.
റിപ്പോര്‍ട്ടര്‍ ടി.വിക്ക് കെ.കെ ശൈലജ നല്‍കിയ അഭിമുഖത്തിന്റെ ഒരു ഭാഗം മാത്രം ഉപയോഗിച്ചായിരുന്നു വ്യാജ വീഡിയോ നിര്‍മിച്ചത്. ഇത് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ എട്ടിന് അസ്ലം മങ്ങാട് സ്നേഹതീരം എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെക്കുകയായിരുന്നു.
Content Highlight: The case against KK Shailaja for making and spreading a fake video; The court sentenced the Muslim League leader