| Sunday, 30th July 2023, 8:02 am

സുരാജ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ബൈക്ക് യാത്രക്കാരന് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടന്‍ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാര്‍ അകടത്തില്‍പ്പെട്ടു. സുരാജിന്റെ കാറ് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. എറണാകുളം പാലാരിവട്ടത്തുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിന് പരിക്കേറ്റു.

ശരത്തിനെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും
റിപ്പോര്‍ട്ടുണ്ട്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം.

സുരാജ് തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു. ഇതേസമയം എതിര്‍ ദിശയില്‍ സഞ്ചരിച്ചിരുന്ന ബൈക്കുമായി കാര്‍ കൂട്ടിയിടിച്ചതാണ് അപകടം.

സുരാജിന് അപകടത്തില്‍ കാര്യമായ പരിക്കുകളില്ല. നടനും ശരത്തിനെ പ്രവേശിച്ച ആശുപത്രിയില്‍ എത്തിയിരുന്നു. അപകടത്തില്‍ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Content Highlight: The car in which actor Suraj Venjaramood was traveling met with an accident

We use cookies to give you the best possible experience. Learn more