| Friday, 28th June 2024, 8:47 am

കേരളത്തിൽ 'രക്ഷകി'ന്റെ സിഗ്നൽ കപ്പാസിറ്റി രണ്ട് കിലോമീറ്റർ മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിൽ ട്രാക്ക് പരിപാലകർക്ക് ഇന്ത്യൻ റെയിൽവേ നൽകിയ ‘രക്ഷക്’ ഉപകരണത്തിന്റെ സിഗ്നൽ കപ്പാസിറ്റി പരിമിതമെന്ന് പരാതി.

സ്റ്റേഷനിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ വരെ അകലെ മാത്രമാണ് സിഗ്നൽ ഉപകരണത്തിന് കണ്ട് പിടിക്കാൻ കഴിയുകയുള്ളു. റെയിൽവേ ട്രാക്കുകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് വയർലെസ് സുരക്ഷാ മുന്നറിയിപ്പ് നൽകാനുള്ള സംവിധാനമാണിത്. ഇതുവഴി ട്രെയിൻ വരുന്നത് തൊഴിലാളികളെ അറിയിക്കാൻ കോഡ് ചെയ്ത സിഗ്നലുകൾ കൈമാറും.

പിറവം സെക്ഷനിൽ ഏഴ് രക്ഷക് ഉപകരണങ്ങളാണ് നൽകിയത്. ആലുവയിൽ പരീക്ഷണാടിസ്ഥാനത്തിൽ നൽകിയ രക്ഷക്ക് സംവിധാനവും പ്രവർത്തിക്കുന്നില്ല. ബാറ്ററി ചാർജും കുറവാണ്.

Also Read: അസമിൽ രണ്ട് മുസ്‌ലിം മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്നു

രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ച് വരെയാണ് പകൽ സമയത്തെ ട്രാക്ക് പരിശോധന സമയം. മൺസൂൺ സമയത്ത് രാത്രി പട്രോളിങ്ങും ഉണ്ട്. 20 കിലോമീറ്റർ വരെയാണ് മൺസൂൺ കാലത്ത് ട്രാക്ക് പരിപാലകർ നടക്കേണ്ടത്.

രക്ഷക് സംവിധാനം വേണ്ടവിധത്തിൽ പ്രവർത്തിച്ചില്ലെങ്കിൽ വലിയ ദുരന്തം ഉണ്ടാകും. തിരുവനന്തപുരം ഡിവിഷനിൽ മാത്രം അഞ്ച് വർഷത്തിനിടെ 16 ട്രാക്ക് പരിശോധകരാണ് ട്രെയിൻ ഇടിച്ച് മരിച്ചത്. ഇക്കാലയിളവിൽ ഇരുപതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ട്രാക്ക് അറ്റകുറ്റ പണികളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരുടെ സുരക്ഷ വർധിപ്പിക്കാനായി റെയിൽവേ മുന്നോട്ട് വെച്ച സാങ്കേതികവിദ്യയാണ് രക്ഷക്. വോക്കി ടോക്കി പോലെയുള്ള ഉപകരണമായ രക്ഷക് ട്രെയിനുകൾ എത്തുന്നതിന് മുൻപ് ട്രാക്കിൽ ജോലി ചെയ്യുന്നവർക്ക് മുന്നറിയിപ്പ് നൽകും.

Content Highlight: the capacity of rakshak system in kerala is only two kilo meters

Latest Stories

We use cookies to give you the best possible experience. Learn more