Crime
പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ കഞ്ചാവ് കേസ് പ്രതിയുടെ ശ്രമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Aug 28, 12:42 pm
Saturday, 28th August 2021, 6:12 pm

കോഴിക്കോട്: പൊലീസിന് നേരെ കഞ്ചാവ് കേസ് പ്രതിയുടെ ആക്രമണം. വില്ല്യാപ്പള്ളി സ്വദേശി സുഹൈലാണ് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്.

പന്നിയങ്കര സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് സുഹൈല്‍ ആക്രമണം നടത്തിയത്. സുഹൈല്‍ യാത്ര ചെയ്ത വാഹനത്തില്‍ നിന്നും കഞ്ചാവ് പിടികൂടിയതിനെ തുടര്‍ന്ന് ഇയാള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു

പൊലീസിന്റെ വാഹന പരിശോധനയ്ക്കിടയിലാണ് ഇയാളില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയത്.

ആക്രമണം ചെറുത്തു നിന്ന പൊലീസ് ഇയാളെ കീഴ്‌പ്പെടുത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഫറോക്ക് പൊലീസും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  The cannabis case accused tried to escape by attacking the police


Community-verified icon