| Saturday, 7th August 2021, 9:47 am

മെസി പി.എസ്.ജിയില്‍; സ്ഥിരീകരിച്ച് ഖത്തര്‍ അമീറിന്റെ സഹോദരന്‍

സ്പോര്‍ട്സ് ഡെസ്‌ക്

പാരിസ്: ബാഴ്‌സയും സ്‌പെയിനും വിട്ടിറങ്ങിയ ലയണല്‍ മെസി പി.എസ്.ജിയില്‍. ഫ്രഞ്ച് ക്ലബ്ബ് ഉടമയായ ഖത്തര്‍ അമീറിന്റെ സഹോദരന്‍ ഖാലിദ് ബിന്‍ ഹമദ് ബിന്‍ ഖലീഫ ആല്‍താനിയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ ജേര്‍ണലിസ്റ്റും ട്രാന്‍സ്ഫര്‍ ഗുരുവെന്ന് വിളിപ്പേരുമുള്ള ഫാബ്രീസിയോ റൊമാനോയും മെസി പി.എസ്.ജിയിലേക്ക് പോവുമെന്ന കാര്യം സൂചന നല്‍കിയിരുന്നു.

കൊറോണ മൂലമുള്ള വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് ബാഴ്‌സയെ മെസ്സിയുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കിയത്. മെസിയുടെ വേതനം പകുതിയാക്കി കുറയ്ക്കാനായിരുന്നു ക്ലബ്ബ് തീരുമാനം.

പുതിയ കരാറില്‍ ഒപ്പുവയ്ക്കുന്നതിന് മുന്നോടിയായുള്ള അവസാന ചര്‍ച്ചയ്ക്ക് പിന്നാലെയാണ് മെസിയുടെ പടിയിറക്കം.

മെസി പി.എസ്.ജിയിലെക്കെത്തുമ്പോള്‍ ആക്രമണോത്സുക ഫുട്‌ബോളിന് പേരുകേട്ട ടീമിന്റെ മുന്നേറ്റനിര കൂടുതല്‍ ശക്തമാകുമെന്നുറപ്പാണ്.

അതിനാല്‍തന്നെ കറ്റാലന്മാരുടെ പടത്തലവനെ ഏതുവിധേനയും ടീമിലേക്കെത്തിക്കാന്‍ പി.എസ്.ജി ശ്രമം നടത്തുകയായിരുന്നു. അങ്ങനെയെങ്കില്‍ മെസിയും നെയ്മറും നയിക്കുന്ന മുന്നേറ്റനിരയും റാമോസിന്റെ നേതൃത്വത്തിലെ പ്രതിരോധവും ഏതൊരു ടീമിനേയും പരീക്ഷിക്കാന്‍ പോന്നതാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: the brother of the emir of qatar confirms lionel messi is signing for psg

We use cookies to give you the best possible experience. Learn more