| Saturday, 2nd November 2013, 5:03 pm

ബ്രോക്കന്‍ പ്രോമിസസ്; ഇനിയും തകരാത്ത വാഗ്ദാനങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഈ സിനിമ വലിയ  ചോദ്യങ്ങളൊന്നും ഉന്നയിക്കുന്നില്ല.  എന്നാല്‍ ചിലത്  ചൂണ്ടിക്കാണിക്കുകയും ചില തീര്‍പ്പുകളില്‍ എത്തുകയും ചെയ്യുന്നുണ്ട്. മുതലാളിത്ത ആധുനികോത്തരത ചെറുപ്പക്കാരുടെ ജീവിതത്തെ എത്ര മാത്രം സങ്കീര്‍ണ്ണവും സംഘര്‍ഷഭരിതവും ആക്കിത്തീര്‍ക്കുന്നു എന്ന് നാം കാണുന്നു.


ഷോട്ട് മൂവി: ബ്രോക്കന്‍ പ്രോമിസസ്
സംവിധാനം: നൗഷാദ് അഹമദ്
കാസ്റ്റിംഗ്: റഫീഖ് പറോളി

                                    :ഫയാസ് അബ്ദുല്‍ റഹ്മാന്‍

തിയേറ്റര്‍ / കെ.സി നാസര്‍

[] നമ്മുടെ വലിയ സിനിമകളും ചെറുതായി വരികയാണ്. പഴയ അമിതാഭ് ബച്ചന്‍ (സൗകര്യത്തിനു അയാളെ നമുക്ക് അമിതാബച്ചന്‍ എന്ന് വിളിക്കാം) സിനിമകളുടെ ദൈര്‍ഘ്യമില്ല ഇപ്പോഴത്തെ സിനിമകള്‍ക്കൊന്നിനും.

ലോകം തന്നെ ചെറുതായി വരുന്നുണ്ട് എന്നാണ് നാം പറഞ്ഞുണ്ടാക്കുന്നത്. നമുക്ക് പറയാന്‍ ധാരാളം ഉദാഹരണങ്ങളുമുണ്ട്. നമ്മുടെ സമരങ്ങള്‍ പോലും ഇന്ന് വളരെ ചെറുതാണ്. വലുതിനെ കൊണ്ടുനടക്കാനുള്ള ശേഷി നമുക്ക്

കുറഞ്ഞു വരുന്നുണ്ട്.

കുഞ്ഞന്‍ സിനിമകള്‍

അതീവ മനോഹരങ്ങളായ കുഞ്ഞു സിനിമകള്‍ നമ്മള്‍ ധാരാളം കണ്ടിട്ടുണ്ട്. ഇന്‍സിഡന്റ്് ഒക്കേര്‍ഡ് ഇന്‍ ഔല്‍ക്രീക് ബ്രിഡ്ജ് എന്നാ കുഞ്ഞു സിനിമ ആര്‍ക്കാണ് മറക്കാനാവുക. പരിണാമ ഗുസ്തി എന്ന അരിസ്‌റ്റൊട്ടിലിയന്‍ ആശയത്തെ ഇത്ര ഭംഗിയായി സാക്ഷാത്കരിച്ച അധികം സിനിമകളില്ല.

വിപ്ലവം, സ്‌നേഹം, സൗന്ദര്യം, മരണം എന്നിവയുടെ ഓരോ മുഹൂര്‍ത്തങ്ങള്‍ ഏറ്റവും ചൂരുക്കി എന്നാല്‍ അതീവ ചാരുതയോടെ ആ സിനിമ നമുക്ക് കാണിച്ചു തരുന്നുണ്ട്. ഒരു സൂക്ഷ്മ കണത്തില്‍ മുഴുവന്‍ പ്രപഞ്ചവും അടങ്ങിയിട്ടുള്ളത് പോലെ എല്ലാ സിനിമകളുടെയും സൗന്ദര്യം ആ ചെറിയ സിനിമയിലുണ്ട്.

ഞാനിങ്ങനെ വളഞ്ഞു വരുന്നത് ഏതോ സിനിമയെ കുറിച്ച് പറയാനാവുമെന്ന് നിങ്ങള്‍ ഊഹിച്ചു കാണുമല്ലോ? സാങ്കേതികവിദ്യകള്‍  ജനകീയവല്ക്കരിക്കപ്പെട്ടതോടെ ഒരിക്കല്‍ അത്ഭുതമായിരുന്നതോരോന്നും അങ്ങനെയല്ലാതായി തീര്‍ന്നിട്ടുണ്ട്.

ആര്‍ക്കും സിനിമ പിടിക്കുകയോ അതില്‍ അഭിനയിക്കുകയോ ചെയ്യാം. അതുകൊണ്ടാവണം ഷോട്ട് മൂവികളുടെ പ്രളയമാണ് ചുറ്റും.  കാണാവുന്നതും അല്ലാത്തതുമായി അതങ്ങനെ പരന്നു കിടക്കുന്നു.

ബ്രോക്കന്‍ പ്രോമിസസ്

ഒരു സൗഹൃദസദസ്സില്‍ വെച്ചാണ് ഈ ചെറിയ ചലച്ചിത്രം കാണുന്നത്. ഒരു എന്‍.ആര്‍.ഐ നേരമ്പോക്കായിട്ടെ ആദ്യം കണക്കാക്കിയിരുന്നുള്ളൂ. എന്നാല്‍ കണ്ട് തീര്‍ന്നപ്പോള്‍ കുഞ്ഞുപാത്തുമ്മ പറഞ്ഞതുപോലെ “ന്റെ കല്‍ബിലൊരു വേതന” ബാക്കിയായി.

ഒരു പ്രവാസിക്ക് ധാരാളം ദു:ഖങ്ങളുണ്ട്. പറഞ്ഞറിയിക്കാനാവാത്ത വിധം പെരുത്ത നൊമ്പരങ്ങള്‍. പത്രാസില്‍ പൊതിഞ്ഞു വച്ച് അവര്‍ സ്വകാര്യമായി കൊണ്ട് നടക്കുന്നവ. ഈ ദുഃഖങ്ങള്‍ ചിലപ്പോള്‍ അവനെ നിരാശാഭരിതനാക്കുന്നു, ചിലപ്പോള്‍ ദാര്‍ശനികനും. ദുഖത്തിന്റെ കൈപ്പ് കുടിച്ചാണ് പലപ്പോഴും നാം ദാര്‍ശനികരാവുന്നത്.
കഥ

തൊഴില്‍ നഷ്ടപ്പെട്ട് പരിഭ്രാന്തനായ ഒരു ചെറുപ്പക്കാരന്റേയും അയാളോടൊപ്പം യാത്ര ചെയ്യാനിടയായ ഒരു  മധ്യവയസ്‌കന്റെയും ജീവിതത്തില്‍   നിന്നുള്ള  ചില  നിമിഷങ്ങളാണ് ഈ കൊച്ചുസിനിമ കൈകാര്യം ചെയ്യുന്നത്.

യാത്രക്കിടയിലുള്ള അവരുടെ സംഭാഷണമാണ് ഈ കഥയിലെ പ്രധാന ഭാഗം. അശിക്ഷിതനും ഗ്രാമീണനുമായി തോന്നുന്ന ഈ മധ്യ വയസ്‌കന്‍ കാര്യങ്ങളെ ആഴത്തില്‍ നിരീക്ഷിക്കുന്നുണ്ട്.

പരിഭ്രാന്തനായ ചെറുപ്പക്കാരന്‍ ഒട്ടും സൗഹൃദ ഭാവം ഉള്ള ഒരാളല്ല. എന്നാല്‍ സൗമ്യമായ അന്വേഷണങ്ങളിലൂടെ  അപരിചിതത്വത്തിന്റെ മഞ്ഞുരുക്കുകയാണ് മധ്യവയസ്‌കന്‍.

അടുത്തപേജില്‍ തുടരുന്നു

തൊഴില്‍ പെരുപ്പവും തൊഴില്‍ നഷ്ട്ടവും മുതലാളിത്ത വികസന രീതിയുടെ മറ്റേ വശമാണ്.  പലരുടെയും കണ്ണില്‍ പെടാത്ത ഈ രഹസ്യവശമാണ് മധ്യവയസ്‌കനായ ആ അജ്ഞാതന്‍ ചെറുപ്പക്കാരന് കാണിച്ചു കൊടുക്കുന്നത്.  ജീവിക്കാന്‍ അല്‍പ്പം ആഹാരവും കളങ്കരഹിതമായ സ്‌നേഹവും മതിയെന്ന് അയാള്‍ ചെറുപ്പക്കാരനെ ഉപദേശിക്കുന്നു.

ഇതിനിടയില്‍ അയാള്‍ക്ക് ഫോണ്‍ കോളുകള്‍ വരുന്നു.  എന്നാല്‍ അയാള്‍ ഫോണ്‍ അറ്റന്റു ചെയ്യുന്നില്ല. മൂകമായ ഒരു പ്രണയം ഈ മിസ്‌കോളിലൂടെ വിനിമയം ചെയ്യപ്പെടുന്നത് ചെറുപ്പക്കാരന്‍ അറിയുന്നുണ്ട്.

മധ്യവയസ്‌കന്റെ ഈ പ്രണയത്തില്‍ അയാള്‍ തല്‍പ്പരനാവുന്നു. തന്റെ ഭാര്യയോട് കാമുകിയോട് തോന്നുന്നത് പോലെ ഒരു പ്രണയം അയാള്‍ നിലനിര്‍ത്തുന്നുണ്ട്. എന്നാല്‍ അഞ്ചു വര്‍ഷമായി അയാള് അവളെ കണ്ടിട്ട്.

അയാളുടെ കയ്യില്‍ പാസ്‌പോര്‍ട്  മറ്റു രേഖകളോ ഇല്ല.  പാസ്സ്‌പോര്‍ട്ടും വിസയും ആവശ്യമില്ലാത്ത പ്രണയം മാത്രം അക്കരെയിക്കരെ സഞ്ചരിക്കുകയാണ്. ഇതിനിടയിലും അയാള്‍ ജീവിതത്തോടു വച്ച് പുലര്‍ത്തുന്ന പ്രസാദാത്മകമായ  സമീപനമാണ് സിനിമയുടെ കാതല്‍.

 ജീവിതം

ഈ സിനിമ വലിയ  ചോദ്യങ്ങളൊന്നും ഉന്നയിക്കുന്നില്ല.  എന്നാല്‍ ചിലത്  ചൂണ്ടിക്കാണിക്കുകയും ചില തീര്‍പ്പുകളില്‍ എത്തുകയും ചെയ്യുന്നുണ്ട്. മുതലാളിത്ത ആധുനികോത്തരത ചെറുപ്പക്കാരുടെ ജീവിതത്തെ എത്ര മാത്രം സങ്കീര്‍ണ്ണവും സംഘര്‍ഷഭരിതവും ആക്കിത്തീര്‍ക്കുന്നു എന്ന് നാം കാണുന്നു.

മാറ്റമല്ല അസ്ഥിരതയാണ് അതിന്റെ മുഖമുദ്ര. അടുത്തകാലത്ത് വിവാഹിതനായ ആ ചെറുപ്പക്കാരന്‍ തൊഴില്‍ നഷ്ടപ്പെട്ടതോടെയാണ് പരിഭ്രാന്തനാകുന്നത്. ജീവിതത്തെ ഏറ്റവും മധുരമായി അറിയുകയും അനുഭവിക്കുകയും ചെയ്യേണ്ട ഒരു ഘട്ടത്തില്‍ അയാള്‍ക്ക്  അതിന്റെ ലാഘവത്വം നഷ്ടപ്പെടുന്നു.

തൊഴില്‍ പെരുപ്പവും തൊഴില്‍ നഷ്ട്ടവും മുതലാളിത്ത വികസന രീതിയുടെ മറ്റേ വശമാണ്.  പലരുടെയും കണ്ണില്‍ പെടാത്ത ഈ രഹസ്യവശമാണ് മധ്യവയസ്‌കനായ ആ അജ്ഞാതന്‍ ചെറുപ്പക്കാരന് കാണിച്ചു കൊടുക്കുന്നത്.  ജീവിക്കാന്‍ അല്‍പ്പം ആഹാരവും കളങ്കരഹിതമായ സ്‌നേഹവും മതിയെന്ന് അയാള്‍ ചെറുപ്പക്കാരനെ ഉപദേശിക്കുന്നു.

മുതലാളിത്തത്തിന്റെ സിലബസില്‍ ഇല്ലാത്ത ഒരു പാഠമാണത്.  വിപണിയിലും ലാഭത്തിലും അധിഷ്ഠിതമായ അത്തരമൊരു വ്യവസ്ഥയുടെ കഞ്ഞികുടി മുട്ടിക്കുന്ന പാഠം. ഒന്നും വില്‍ക്കുകയോ വാങ്ങുകയോ ചെയ്യാത്ത ആളുകളെ  ആവശ്യമില്ല.

[]അതുകൊണ്ടാവണം സിനിമയുടെ അവസാനത്തില്‍ ചെറുപ്പക്കാരന്‍ ഓടിക്കുന്ന ആഡംബരവാഹനം ഇടിച്ച് അയാള്‍ കൊല്ലപ്പെടുന്നത്. കൂടുതല്‍ വാങ്ങല്‍ശേഷിയുള്ള,  കൂടുതല്‍ ഉപഭോഗതല്‍പ്പരതയുള്ള, മുതലാളിത്തത്തിന്റെ അതിജീവന രഹസ്യങ്ങള്‍ അന്വേഷിച്ച് ചെല്ലാത്ത തൊഴിലിന് വിളിക്കുമ്പോള്‍ ഓടിച്ചെല്ലുകയും അതില്ലാത്തപ്പോള്‍ പരിഭ്രമിക്കുകയും ചെയ്യുന്ന ആളുകളെയാണ് അവര്‍ക്കാവശ്യം.

വാചാലമായ ഒരു സിനിമയല്ലിത്.  സങ്കീര്‍ണ്ണമായ പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളൊന്നും ഇത് കൈകാര്യം ചെയ്യുന്നുമില്ല. എന്നാല്‍ ജീവിതമെന്താണെന്ന് ലളിതമായി കാണിച്ചു തരുന്നു. എല്ലാ പ്രത്യയശാസ്ത്രങ്ങളും ജീവിതത്തിനു വേണ്ടിയാണല്ലോ.

മുതലാളിത്തം യഥാര്‍ത്ഥത്തില്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നത് മറ്റുള്ളവര്‍ക്കല്ല, അവനവനു തന്നെയാണ്. മറ്റുള്ളവര്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാനുള്ളതാണെന്ന് അവര്‍ വിശ്വസിക്കുന്നുമില്ല.

Latest Stories

We use cookies to give you the best possible experience. Learn more