| Thursday, 9th October 2014, 12:14 pm

സൈനികര്‍ തീവെച്ച 11 കാരന്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഹൈദരാബാദ്: ഇന്ത്യന്‍ സൈനികര്‍ തീകൊളുത്തിയെന്ന് പറയപ്പെടുന്ന 11 കാരന്‍ മരിച്ചു. ഹൈദരാബാദിലെ മെഹ്ന്തിപട്ടണം സൈനികതാവളത്തിനരികില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ നിലയില്‍ ഷെയ്ക്ക് മുസ്തഫൗദ്ദീന്‍ എന്ന ബാലനെ വ്യാഴാഴ്ച്ച ഡി.ആര്‍.ഡി.ഒ അപ്പോളോ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. 90 ശതമാനംപെള്ളലേറ്റതിനെത്തുടര്‍ന്ന്‌ മണിക്കൂറുകളോളം ബാലന്‍ അത്യാസന്ന നിലയിലായിരുന്നു.

കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള ബാലന്റെ മരണമൊഴിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് തന്നെ സൈനികര്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ്.  മെഹ്ന്തി പട്ടണത്തിലെ  മദ്രസ്സാ വിദ്യാര്‍ത്ഥിയാണ് മുസ്തഫൗദ്ദീന്‍.

എന്നാല്‍ സൈനിക വൃത്തങ്ങള്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.

പോസ്റ്റ് മോര്‍ട്ടത്തിനായി കുട്ടിയുടെ മൃതദേഹം ഒസ്മാനിയ ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാന്‍ പോലീസ് സൈനിക താവളത്തിന് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ട് സൈനികോദ്യോഗസ്ഥര്‍ മുസ്തഫൗദ്ദീനെ സെനിക താവളത്തിലേക്ക് കടത്തികൊണ്ടുവരികയായിരുന്നു. അവിടെ വച്ച് അവനെ മര്‍ദ്ദിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് പരാതി. ബാലന്റെ മരണത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more