കഴിഞ്ഞ തിങ്കളാഴ്ചയാണ് തെക്കന്‍ ഇസ്രഈലിലെ നെറ്റിവോട്ടിലെ മതപഠന സ്‌കൂളില്‍ നിന്ന് മൂന്ന് ദിവസത്തെ പഠനയാത്രക്ക് അധ്യാപകരും വിദ്യാര്‍ത്ഥിനികളും യാത്ര തിരിച്ചത്. ആ സമയത്ത് എത്യോപ്യന്‍ ഇസ്രഈല്‍ വിദ്യാര്‍ത്ഥികളെ കുറിച്ച് അധ്യാപകര്‍ ചാറ്റ് ചെയ്യുന്നത് വിദ്യാര്‍ത്ഥിനികള്‍ കാണുകയും അത് സമൂഹ മാധ്യമം വഴി പ്രചരിപ്പിക്കുകയായിരുന്നു.
״טיול שנתי שחורות״ – אירוע מזעזע ודוחה הבוקר בטיול שנתי של בית הספר המר בנתיבות, מספר מורות נתפסו על חם שפתחו קבוצה בוואצפ על שם ״טיול שנתי שחורות״ בו הן ריכלו וצחקו על הבנות בבית הספר שלהן. הבנות שישבו מאחורה צילמו ושלחו לשאר הבנות בכיתה ונוצר כעס ומבוכה בין התלמידות, ולבסוף הן… https://t.co/iB7r9QI1aUpic.twitter.com/BUA05F3NPV
— daniel amram – דניאל עמרם (@danielamram3) March 12, 2023
‘ സ്‌കൂളിലെ എല്ലാ അക്ഷരഭ്യാസികള്‍ക്കും ഗുഡ്‌മോര്‍ണിങ്. എത്യോപ്യന്‍ കമ്മ്യൂണിറ്റിയിലെ ഒരാള്‍ എന്ന നിലയില്‍ നിങ്ങള്‍ ഇങ്ങനെ തരംതാഴുന്നത് കാണുമ്പോള്‍ സങ്കടമാകുന്നു. ഞങ്ങള്‍ക്ക് മാതൃകയാകുകയും ഞങ്ങളെ സുരക്ഷിതരാക്കുകയും ചെയ്യേണ്ടവരാണ് നിങ്ങള്‍. എന്നാല്‍ നിങ്ങള്‍ ചെയ്യുന്നത് അതിന് വിപരീതമാണ്,’ എന്ന കുറിപ്പോട് കൂടിയാണ് വാട്‌സ്ആപ് സന്ദേശം വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ പങ്കുവെച്ചത്.
നിങ്ങളുടെ പിന്നില്‍ വിദ്യാര്‍ത്ഥികളിരിക്കുന്നുണ്ടെന്ന് പോലും ചിന്തിക്കാതെയാണ് ഇത്തരം സന്ദേശങ്ങളയക്കുന്നതെന്നും അധ്യാപകരാണ് ഇത്തരം സന്ദേശം അയക്കുന്നതെന്ന് വിശ്വസിക്കാന്‍ ആകുന്നില്ലെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു.
നിങ്ങള്‍ തങ്ങളുടെ അധ്യാപകരാണെന്ന് പറയുന്നത് ലജ്ജാവഹമാണെന്നും വിദ്യാര്‍ത്ഥിനി കൂട്ടിച്ചേര്‍ത്തു.
അതേസമയം സ്‌കൂളിലെ എത്യോപ്യന്‍ വിദ്യാര്‍ത്ഥികളെ കുറിച്ച് അധ്യാപകരില്‍ നിന്നുണ്ടായ പരാമര്‍ശം അങ്ങേയറ്റം നിന്ദ്യമാണെന്നും അത് ഞെട്ടലുണ്ടാക്കിയെന്നും ഹെഡ്മാസ്റ്റര്‍ പറഞ്ഞു.
സ്‌കൂള്‍ മാനേജ്‌മെന്റ് ഇത്തരം പരാമര്‍ശങ്ങളെ രൂക്ഷമായി കാണുന്നുവെന്നും സ്‌കൂളില്‍ ഇത്തരം വംശീയ അധിക്ഷേപങ്ങള്‍ അനുവദിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.