കൊല്‍ക്കത്ത: വെസ്റ്റ് ബംഗാളില്‍ ബി.ജെ.പി എം.എല്‍.എ പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിഷ്ണുപൂര്‍ എം.എല്‍.എ തന്മയി ഘോഷ് ആണ് പാര്‍ട്ടി വിട്ട് തൃണമൂലില്‍ ചേര്‍ന്നത്.
ബി.ജെ.പിയുടെ പോക്ക് പ്രതികാര രാഷ്ട്രീയത്തിലേക്കാണെന്നും ബംഗാളിലെ ജനങ്ങളുടെ അവകാശങ്ങള്‍ പിടിച്ചുപറിക്കുകയാണെന്നും തന്മയി ഘോഷ് പറഞ്ഞു.
” ബി.ജെ.പി പ്രതികാര രാഷ്ട്രീയത്തിലേക്കാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബംഗാളിലെ ആളുകളുടെ അവകാശങ്ങള്‍ തട്ടിയെടുക്കാന്‍ അവര്‍ ശ്രമിക്കുന്നു. പൊതുജന ക്ഷേമത്തിനായി മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പിന്തുണയ്ക്കാന്‍ എല്ലാ രാഷ്ട്രീയക്കാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,” അദ്ദേഹം പറഞ്ഞു.
നേരത്തെയും നിരവധി ബി.ജെ.പി നേതാക്കള്‍ തൃണമൂലിലേക്ക് പോയിരുന്നു. ബംഗാളില്‍ മമത ബാനര്‍ജി വീണ്ടും അധികാരത്തില്‍ എത്തിയതിന് പിന്നാലെയാണ് ബി.ജെ.പിയില്‍ നിന്ന് വലിയതോതില്‍ നേതാക്കള്‍ തൃണമൂലില്‍ എത്തിയത്.
ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം മുന്‍ തൃണമൂല്‍ നേതാക്കളില്‍ പലരും ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചിരുന്നു.
ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ മുകുള്‍ റോയി ഉള്‍പ്പെടെയുള്ളവര്‍ തിരിച്ച് തൃണമൂലിലേക്ക് പോയത് ബി.ജെ.പിക്ക് വലിയ രീതിയിലുള്ള തിരിച്ചടിയായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: The BJP MLA left the party and joined the Trinamool Congress, Bjp dispute