പോളിംഗ് ബൂത്തിലേക്ക് പോകുംവഴി ബി.ജെ.പി സ്ഥാനാര്‍ഥിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു
കോഴിക്കോട്: കോടഞ്ചേരിയില്‍ ബി.ജെപി സ്ഥാനാര്‍ഥിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു. കോടഞ്ചേരി പഞ്ചായത്ത് പത്തൊന്‍പതാം വാര്‍ഡ് സ്ഥാനാര്‍ഥി വാസു കുഞ്ഞനാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
പുലര്‍ച്ചെ 5.45 നാണ് അഞ്ചേമുക്കാലിനാണ് സംഭവം നടന്നത്. വാസു പോളിംഗ് ബൂത്തിലേക്ക് പോകുന്നതിനിടെ ചൂരമുണ്ട കണ്ണോത്ത് റോഡില്‍ വെച്ച് കാട്ടുപന്നി അക്രമിക്കുകയായിരുന്നു.
വാസു സഞ്ചരിച്ചിരുന്ന ബൈക്ക് പന്നി കുത്തി വീഴ്ത്തുകയായിരുന്നു. വാസുവിനെ നെല്ലിപൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമാണ് ഇന്ന്. നാല് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് പോളിംഗ് നടന്നുകൊണ്ടിരിക്കുകയാണ്.
Content Highlights: The BJP candidate was stabbed by a wild boar while going to the polling booth