| Sunday, 19th March 2023, 7:28 pm

ബിഷപ്പിന്റേത് വികാരത്തള്ളിച്ച'; ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത് മോദി ഭരണത്തില്‍: വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: റബറിന്റെ വില 300 രൂപയാക്കിയാല് ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന തലശ്ശേരി ആര്ച്ച് ബിഷപ്പിന്റെ പ്രസ്താവന പെട്ടെന്നുണ്ടായ വികാരത്തള്ളിച്ചയില് ഉണ്ടായതാകാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. റബര് കര്ഷകര് നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്തായിരിക്കാം ആര്ച്ച് ബിഷപ്പ് മാര് ജോസഫ് പാംപ്ലാനി. അത്തരമൊരു പ്രസ്താവന നടത്തിയതെന്നാണ് തങ്ങള് കരുതുന്നതെന്നും വി.ഡി സതീശന് പറഞ്ഞു.

കൂട്ടത്തില് ഉമ്മന് ചാണ്ടി സര്ക്കാര് റബര് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കൊണ്ടുവന്ന 500 കോടിയുടെ റബര് സ്ഥിരതാ ഫണ്ട് എല്.ഡി.എഫ് സര്ക്കാര് ഫലപ്രദമായി ഉപയോഗിക്കാത്തതിന്റെ ഫലമാണിതെന്നും കുറ്റപ്പെടുത്തി.

എന്നാല് കേരളസര്ക്കാരിനെതിരായ പ്രതിഷേധത്തിന്റെ പേരില് സംഘപരിവാര സര്ക്കാരിനെ പിന്തുണക്കാനുള്ള തീരുമാനം തെറ്റാണെന്നും അതില് നിന്നും പിന്മാറണമെന്നും അദ്ദേഹം ക്രിസ്ത്യന് സഭകളോട് ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന സര്ക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന കാര്യം ബിഷപ്പ് മറക്കരുതെന്നും വി.ഡി സതീശന് കൂട്ടിച്ചേര്ത്തു.

‘ധാരാളം റബര് കര്ഷകരുടെ സങ്കടങ്ങളില് നിന്നുമുണ്ടായ പ്രസ്താവനയായിട്ടാണ് ബിഷപ്പിന്റെ വാക്കുകളെ ഞാന് കാണുന്നത്. ഉമ്മന് ചാണ്ടി സര്ക്കാരിന്റെ കാലത്ത് 500 കോടിയുടെ റബര് വില സ്ഥിരതാ ഫണ്ട് ഉണ്ടായിരുന്നു. അത് ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്തിരുന്നു. ഇപ്പോള് ഫണ്ടൊക്കെ പേരിന് മാത്രമായി ചുരുങ്ങി. അതുകൊണ്ട് തന്നെ കര്ഷകര്ക്ക് യാതൊരു നിലനില്പ്പുമില്ലാതായിരിക്കുന്നു,’ സതീശന് പറഞ്ഞു.

ക്രിസ്ത്യന് സമുദായത്തെ മനപൂര്വ്വം ടാര്ഗറ്റ് ചെയ്യപ്പെടുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്നും സതീശന് ചൂണ്ടിക്കാട്ടി. ‘കേരള സര്ക്കാരിനോടുള്ള പ്രതിഷേധത്തിന്റെ പേരില് ദേശീയ ഭരണകൂടത്തെ പിന്തുണക്കുന്ന നടപടിയെ പിന്തുണക്കാന് കഴിയില്ല. കഴിഞ്ഞ നാല് വര്ഷം കൊണ്ട് 500ലധികം ക്രൈസ്തവ ദേവാലയങ്ങളാണ് ആക്രമിക്കപ്പെട്ടിട്ടുള്ളത്.

സ്റ്റാന് സ്വാമിയെന്ന വൃദ്ധപുരോഹിതനെ ജയിലിട്ട് കൊന്ന ഭരണകൂടമാണ് മോദിയുടേത്. രണ്ട് കത്തോലിക്ക പുരോഹിതരും അഞ്ച് പാസ്റ്റര്മാരും ജയിലിലാണ്. എല്ലാ സ്ഥലത്തും മതപരിവര്ത്തനം നടത്തുന്നത് ക്രൈസ്തവരാണെന്ന് പറഞ്ഞുകൊണ്ട് അവര് ആക്രമിക്കപ്പെടുകയാണ്.

ക്രൈസ്തവ സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി സംഘപരിവാര ശക്തികളില് നിന്ന് ഏല്ക്കേണ്ടി വരുന്ന ആക്രമണങ്ങളാണ്. അതുകൊണ്ട് തന്നെ പാസ്റ്ററുടെ പ്രസ്താവന പെട്ടെന്നുണ്ടായ വികാരത്തള്ളിച്ചയുടെ പുറത്താണെന്നാണ് മനസിലാക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

Content Highlight: The Bishop’s was moved by emotion’; Christians most attacked in Modi regime: V.D. Satheeshan

We use cookies to give you the best possible experience. Learn more