സുന്ദരിയാകുമ്പോള്‍ പറ്റുന്ന അബദ്ധങ്ങള്‍
Daily News
സുന്ദരിയാകുമ്പോള്‍ പറ്റുന്ന അബദ്ധങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st May 2013, 11:49 am

[]സൗന്ദര്യത്തിന് വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്നവരാണ് പലരും. സൗന്ദര്യസംരക്ഷണത്തിനായി കാണുന്നതും കേള്‍ക്കുന്നതും അതേപടി പകര്‍ത്താനും ഇവര്‍ ശ്രമിക്കും. എന്നാല്‍ ഇവ ഗുണത്തിനേക്കാളേറെ ദോഷമായിരിക്കും നല്‍കുക.

ഒരു മോഡല്‍ അണിഞ്ഞൊരുങ്ങുന്നത് പോലെ തന്നെ നമ്മളില്‍ പലരും അണിഞ്ഞൊരുങ്ങാന്‍ ശ്രമിച്ചാല്‍ അത് വലിയൊരു അബദ്ധമായി മാറുമെന്നതില്‍ സംശയം വേണ്ട. കാരണം ഓരോരുത്തരുടേയും സൗന്ദര്യം വ്യത്യസ്തമാണെന്നത് തന്നെയാണ് അതിന്റെ കാര്യം. []

മുടി മുഴുവന്‍ ചുവന്ന കളര്‍ ചെയ്ത് ഒരു മോഡല്‍ വന്നാല്‍ അത് അവര്‍ക്ക് ഒരുപക്ഷേ മികച്ചതായി തോന്നും. എന്നാല്‍ അതേപോലെ നമ്മളും ചെയ്താല്‍ ഒരുപക്ഷേ നന്നായിക്കൊള്ളണമെന്നില്ല.

ഹെയര്‍ കളര്‍ തിരഞ്ഞെടുക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. മുടി കളര്‍ ചെയ്യുന്നതിന് മുന്‍പ് ഏതെങ്കിലും പ്രൊഫഷനലുമായോ ബ്യൂട്ടീഷനുമായോ തീര്‍ച്ചയായും സംസാരിക്കേണ്ടതുണ്ട്.

ബ്ലീച്ച് ചെയ്യുന്നതിലും ചിലര്‍ക്ക് അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. വ്യക്തമായ ധാരണയില്ലാതെ തോന്നുന്ന പ്രൊഡക്ട് ഉപയോഗിച്ച് ബ്ലിച്ച് ചെയ്താല്‍ അതിനോട് നല്ല രീതിയില്‍ ശരീരം പ്രതികരിച്ചുകൊള്ളണമെന്നില്ല.

വാക്‌സ് ചെയ്യുന്നതിലും ചിലര്‍ക്ക് തെറ്റുകള്‍ പറ്റാറുണ്ട്. ഹോട്ട് വാക്‌സ് ചെയ്ത് തൊലിയെ മുറിപ്പെടുത്തുന്ന പലരുമുണ്ട്. ശരീരത്തില്‍ പാടുകള്‍ വരാനും ചര്‍മ്മത്തിന്റെ മൃദുലത നഷ്ടമാകാനും തെറ്റായ വാക്‌സ് കാരണമാകും.

മുഖം വാക്‌സ് ചെയ്യാന്‍ പോകുന്നതിന് മുന്‍പ് വളരെ ശ്രദ്ധയോടെ വേണം അതിനെ കൈകാര്യം ചെയ്യാന്‍. ഒരു സ്ട്ര്ിപ് ചെയ്്ത് കഴിഞ്ഞ് മുഖം എങ്ങനെയയിരിക്കുന്നെന്ന് വാക്‌സ് ചെയ്യുന്നവര്‍ ഉറപ്പുവരുത്തേണ്ടതാണ്.