ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയുടെ ആരാധകരില്‍ ഭൂരിഭാഗവും ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലുള്ളവരാണ്. ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് കിരീടം നേടിയതിന് ശേഷം ടീം അര്‍ജന്റീനയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ ഈ രാജ്യങ്ങള്‍ക്ക് നന്ദി അറിയിച്ച് കൊണ്ടുള്ള പോസ്റ്റുകളുണ്ടായിരുന്നു.
അര്‍ജന്റീന ഫുട്‌ബോള്‍ ടീം ബംഗ്ലാദേശിലേക്കെത്താന്‍ പോകുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബംഗ്ലാദേശ് ഫുട്‌ബോള്‍ ഫെഡറേഷന്‍ മേധാവി കാസി സലാഹുദ്ധീന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അര്‍ജന്റീന ഫുട്‌ബോള്‍ ടീം ജൂണ്‍ മാസത്തില്‍ രാജ്യത്തേക്ക് വരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും വ്യവസ്ഥകള്‍ അംഗീകരിക്കപ്പെട്ടാല്‍ ലോകകപ്പ് ജേതാക്കള്‍ രാജ്യത്ത് കളിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അര്‍ജന്റീന ഫുട്‌ബോള്‍ ടീം ബംഗ്ലാദേശിലേക്ക് വരുന്നത് ഇന്ത്യക്കും പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. 2011ല്‍ ഇന്ത്യയില്‍ വെച്ച് അര്‍ജന്റീനയും വെനസ്വേലയും തമ്മില്‍ ഒരു മത്സരം നടന്നിട്ടുണ്ട്. കളിയില്‍ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്റീന ജയിക്കുകയായിരുന്നു.
The Bangladesh Football Federation says Argentina are expected to visit the country for a friendly in June with final talks ongoing 🇧🇩 pic.twitter.com/27pXNZroZN
ഇന്ത്യയിലെ അധികാരികള്‍ ശക്തമായ ശ്രമം നടത്തിയാല്‍ ഇന്ത്യയിലും ഒരു മത്സരം നടത്താന്‍ സാധ്യതകളേറെയാണ്. ലോകകപ്പില്‍ അര്‍ജന്റീനക്ക് നല്‍കിയ പിന്തുണയില്‍ ഇന്ത്യയും ശ്രദ്ധിക്കപ്പെട്ടിരുന്നു.
🇧🇩🇦🇷 La gira de la Selección Argentina en Bangladesh está casi cerrada para junio de este año.