| Thursday, 22nd August 2019, 5:43 pm

ദല്‍ഹിയിലെ ദളിത് പ്രക്ഷോഭത്തില്‍ നിന്ന് മാറി നിന്ന് ബി.എസ്.പി; വിശദീകരണവുമായി മായാവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹിയിലെ തുഗ്ലക്കാബാദിലെ രവി ദാസ് ക്ഷേത്രം പൊളിച്ചതിനെതിരെ ദളിത് സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ നിന്ന് അകലം പാലിച്ച് ബി.എസ്.പി. നിയമം അനുശാസിക്കുന്ന പ്രക്ഷോഭങ്ങളോട് മാത്രമേ പാര്‍ട്ടി സഹകരിക്കൂ എന്ന നിലപാടെടുത്താണ് പാര്‍ട്ടി സമരത്തില്‍ നിന്ന് മാറി നില്‍ക്കുന്നത്.

സമരത്തോടുള്ള ബി.എസ്.പി നിലപാട് നേതാവ് മായാവതി ട്വിറ്ററിലൂടെ വ്യക്തമാക്കി. തകര്‍ക്കല്‍ സംഭവങ്ങള്‍ ദല്‍ഹിയില്‍ നിരവധി നടക്കുന്നു, പ്രത്യേകിച്ച് തുഗ്ലക്കാബാദില്‍. ഇത് അന്യായമാണ്. ബി.എസ്.പിക്ക് പ്രത്യേകിച്ചൊന്നും ഇതില്‍ ചെയ്യാനില്ല. ബി.എസ്.പി ഭരണഘടനയെയും നിയമത്തെയും ബഹുമാനിക്കുന്നു. നിയമം അനുശാസിക്കുന്ന പ്രക്ഷോഭങ്ങളെ പാര്‍ട്ടി നടത്തൂ എന്നാണ് മായാവതിയുടെ പ്രതികരണം.

നിയമം കയ്യിലെടുക്കുക എന്നത് ബി.എസ്.പിയും അതിന്റെ പ്രവര്‍ത്തകരും വര്‍ഷങ്ങളായി ചെയ്തു വരാത്ത ഒന്നാണ്. അതിപ്പോഴും തുടരുന്നു. മറ്റ് പാര്‍ട്ടികളും സംഘടനകളും അത് നടത്തുമ്പോഴും. ഞങ്ങളുടെ സന്യാസികളുടേയും ഗുരുക്കന്‍മാരുടേയും മഹാന്‍മാരുടെയും പേരില്‍ നിരപരാധികളായ മനുഷ്യര്‍ക്ക് ഞങ്ങള്‍ അപകടം ഉണ്ടാക്കില്ലെന്ന് മറ്റൊരു ട്വീറ്റില്‍ മായാവതി പറഞ്ഞു.

എന്ത് നിര്‍ഭാഗ്യകരമായ സംഭവം ഉണ്ടായാലും ക്രിമിനല്‍ നിയമത്തിലെ സെക്ഷന്‍ 144 ലംഘിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് മായാവതി ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more