കാത്തിരിപ്പുകള്‍ക്കൊടുവില്‍ നിസാം ബഷീറിന്റെ റോഷാക്ക് ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ലൂക്ക് ആന്റണി എന്ന കേന്ദ്രകഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രം റിവഞ്ച് ത്രില്ലറായാണ് ഒരുങ്ങിയിരിക്കുന്നത്. ഒരു പരീക്ഷണ പ്രതികാരകഥയാണ് നിസാം ബഷീര്‍ ഒരുക്കിയിരിക്കുന്നത്.
നായകനെന്നോ വില്ലനെന്നോ പ്രത്യേകിച്ച് തരംതിരിക്കാനാവാത്ത രീതിയിലാണ് കഥാപാത്രങ്ങളും കഥയും മുമ്പോട്ട് പോകുന്നത്. മമ്മൂട്ടിയുടെ പെര്‍ഫോമന്‍സും സ്‌ക്രീന്‍ പ്രസന്‍സും തന്നെയാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചിരിക്കുന്നത്.
പ്രത്യേകിച്ച് ആക്ഷന്‍ രംഗങ്ങളില്‍ മമ്മൂട്ടിയുടെ പെര്‍ഫോമന്‍സ് വേറെ ലെവലായിരുന്നുവെന്ന് പ്രേക്ഷകര്‍ പറയുന്നു. ഹെവി എക്‌സ്പീരിയന്‍സാണ് പ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ നിന്നും ലഭിച്ചത്. 71ാം വയസിലും മമ്മൂട്ടിയുടെ ആക്ഷനിലും സ്വാഗിലും ഒരു കുറവുമില്ല. ആക്ഷന്‍ രംഗങ്ങളിലെ പെട്ടെന്നുള്ള കട്ടുകളും എഡിറ്റും ക്യാമറ മൂവ്‌മെന്റുകളും ആസ്വാദനത്തെ ഉയര്‍ത്തുന്നുണ്ട്.
ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നപ്പോള്‍ സ്‌റ്റെയര്‍ കേസിലിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമായിരുന്നു കാര്‍ഡില്‍ നല്‍കിയിരുന്നത്. ഫൈറ്റിനിടക്കാണ് ഇങ്ങനെയൊരു രംഗം ചിത്രത്തില്‍ വരുന്നത്. തിയേറ്ററില്‍ ഈ രംഗം വന്നപ്പോള്‍ വലിയ കയ്യടിയും വിസിലടിയുമാണ് ലഭിച്ചത്. ഭീഷ്മ പര്‍വ്വം കഴിഞ്ഞാല്‍ ആക്ഷന്‍ രംഗങ്ങളില്‍ വീണ്ടും മമ്മൂട്ടി കിടിലന്‍ പെര്‍ഫോമന്‍സ് നടത്തിയ ചിത്രമാണ് റോഷാക്ക് എന്ന് പ്രേക്ഷകര്‍ പറയുന്നു.
മമ്മൂട്ടിയെക്കൂടാതെ മറ്റ് കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് നടത്തിയത്. ബിന്ദു പണിക്കര്‍ പെര്‍ഫോമന്‍സ് കൊണ്ട് ഞെട്ടിച്ചെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന കമന്റുകള്‍. ജഗദീഷ്, കോട്ടയം നസീര്‍, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍ എന്നിവരും തങ്ങളുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സുകളാണ് നടത്തിയതെന്നും അഭിപ്രായങ്ങളുയരുന്നു.
Content Highlight: The audience says that Mammootty’s performance in action scenes was excellent in rorschach