| Friday, 11th August 2023, 11:59 pm

ടിസ്സ് വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ.എസ്.എ-എം.എസ്.എഫ് സഖ്യത്തിന് വിജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (TISS) വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ.എസ്.എ (അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍)-എം.എസ്.എഫ് (മുസ്‌ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍) സഖ്യത്തിന് വിജയം. ഏഴ് സീറ്റുകളില്‍ അഞ്ചെണ്ണവും നേടിയാണ് എ.എസ്.എ-എം.എസ്.എഫ് സഖ്യം വിജയിച്ചിരിക്കുന്നത്.

എ.എസ്.എയുടെ അതുല്‍ രവീന്ദ്ര പാട്ടീല്‍ 533 വോട്ടുകള്‍ നേടി പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചു. ഡി.എസ്.എസ്.എഫിന്റെ സ്ഥാനാര്‍ത്ഥിയേക്കാള്‍ 34ന് വോട്ടിനാണ് അതുലിന്റെ ജയം. ഡെമോക്രാറ്റിക് സെക്കുലര്‍ സ്റ്റുഡന്റ്‌സ് ഫോറം തീവ്ര വലതുപക്ഷ അനുകൂല വിദ്യാര്‍ത്ഥി സംഘടനയാണ്. ഇടത് സഖ്യത്തിലെ മുഹമ്മദ് യാസീന്‍, ഫ്രട്ടേണിറ്റിയുടെ മുഹമ്മദ് ഷെഹ്ദാദ് എന്നിവരായിരുന്നു മറ്റ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍.

599 വോട്ടിന് എസ്.എസ്.എയുടെ അഫ്രീന്‍ ഖാനാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വിജയിച്ചത്. എ.എസ്.ഐയുടെ തേജ ഖൈറ, എം.എസ്.എഫിന്റെ മുഹമ്മദ് റാഫി ഖാന്‍, എ.എസ്.എയുട അര്‍ച്ചന പി.കെ എന്നിവര്‍ ട്രഷറി, ലൈബ്രറി സെക്രട്ടറി, സ്‌പോര്‍ട്‌സ് സെക്രട്ടറി എന്നീ സീറ്റുകളിലും വിജയിച്ചു.

പ്രോഗ്രസീവ് സ്റ്റുഡന്റ്‌സ് ഫോറം(പി.എസ്.എഫ്), ആദിവാസി സ്റ്റുഡന്റ്‌സ് ഫോറം( എ.എസ്.എഫ്) നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ് ഫോറം എന്നിവയുടെ സഖ്യമാണ് വൈസ് പ്രസിഡന്റ്, കള്‍ച്ചറല്‍ സെക്രട്ടറി എന്നീ സീറ്റുകളില്‍ വിജയിച്ചത്.

Content Highlights: The ASA-MSF alliance won TISS Students union  election

We use cookies to give you the best possible experience. Learn more