| Thursday, 21st November 2019, 1:06 pm

വാളയാര്‍ക്കേസ്; സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു. ഇന്നലെയായിരുന്നു വാളയാര്‍ക്കേസില്‍ തുടരന്വേഷണവും വിചാരണയും ആവശ്യപ്പെട്ട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. കേസില്‍ വിചാരണ കോടതി വെറുതെ വിട്ട നാലു പ്രതികള്‍ക്കും ഹൈക്കോടതി നോട്ടീസ് നല്‍കും.

കേസില്‍ തുടരന്വേഷണവും തുടര്‍വിചാരണയും ആവശ്യപ്പെട്ട സര്‍ക്കാര്‍ പൊലീസിനെതിരെയും പ്രൊസിക്യൂഷനെതിരെയും കടുത്ത വിമര്‍ശനങ്ങളാണ് അപ്പീലില്‍ ഉന്നയിച്ചിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേസില്‍ പുനര്‍വിചാരണ ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിന്റെ ആദ്യഘട്ടത്തില്‍ ഒരു സാധാരണ കേസ് അന്വേഷിക്കുന്ന ലാഘവത്തിലായിരുന്നു പൊലീസിന്റെ നടപടികളെന്നും ആദ്യകുട്ടിയുടെ മരണത്തില്‍ പൊലീസ് കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നും അപ്പീലില്‍ പറയുന്നുണ്ട്.

അതേ സമയം കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ പ്രോസിക്യൂട്ടറെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ മാറ്റിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേസുമായി ബന്ധപ്പെട്ട് ചിലര്‍ നല്‍കിയ രഹസ്യ മൊഴി കോടതിയില്‍ ഹാജരാക്കാതിരുന്നത് പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയാണ്. സാക്ഷികള്‍ പലരും കൂറുമാറിയിട്ടുണ്ടായിരുന്നു. ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ അപ്പീലില്‍ ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more