കെയ്പ്ടൗണ്‍: ആല്‍ബനി കമ്പനിയുടെ പരസ്യം വീണ്ടും ചര്‍ച്ചയാവുന്നു. ആല്‍ബനിയുടെ ബ്രെഡും കൈയ്യില്‍ പിടിച്ചിരിക്കുന്ന അഞ്ചുവയസ്സുകാരി പെണ്‍കുട്ടിയെ കമ്പനി ഉടമ തിരിച്ചറിഞ്ഞതോടെയാണ് പരസ്യം വീണ്ടും ചര്‍ച്ചയായത്.
നിഷ്‌കളങ്കമായ ചിരിയോടെ ചിത്രത്തില്‍ കാണുന്ന ലെതുകുഖന്യ മജാജിയെയാണ് ആല്‍ബനി കമ്പനി ഉടമ തിരിച്ചറിഞ്ഞത്. പിന്നാലെ കുട്ടി ബിരുദധാരിയാവുന്നതുവരെ പഠിപ്പിക്കുമെന്നും വീട് നിര്‍മ്മിച്ചു നല്‍കുമെന്നും കമ്പനി ഉടമ പറയുകയായിരുന്നു.
സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രം വൈറലാവുകയും ആളുകള്‍ ഏറ്റെടുക്കുകയും ചെയ്തതിന് പിന്നാലെ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറായി കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു.
ചിത്രം വൈറലായതോടെ ആളുകളുടെ നിര്‍ദേശപ്രകാരം ആല്‍ബനി ബില്‍ബോര്‍ഡുകളില്‍ കുട്ടിയുടെ നിഷ്‌കളങ്കമായ ചിരിയോടെയുള്ള ചിത്രം പ്രദര്‍ശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് ബ്രെഡ് കൈയില്‍ പിടിച്ച് ചിരിച്ചു കൊണ്ട് നില്‍ക്കുന്ന അഞ്ചുവയസ്സുകാരിയുടെ ചിത്രവും വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്.
അമ്മ ബ്രെഡ് വാങ്ങാന്‍ ഏല്‍പ്പിച്ചതിനെ തുടര്‍ന്ന് ബേക്കറിയില്‍ പോയി കൈയ്യിലൊരു ബ്രെഡ് പാക്കറ്റുമായി വരുന്ന ചിത്രം പകര്‍ത്തിയത് കുട്ടിയുടെ അമ്മാവനായിരുന്നു. കുട്ടിയുടെ ചിത്രവും വീഡിയോയും പിന്നാലെ വൈറലാവുകയായിരുന്നു.
കുഞ്ഞിന്റെ മുഖത്തെ നിഷ്‌കളങ്കമായ ചിത്രം ഒപ്പിയെടുക്കുകയും അത് പിന്നാലെ വൈറലാവുകയുമായിരുന്നു. ആ ഒരു ക്ലിക്കില്‍ കുട്ടിയുടെ ജീവിതം തന്നെ മാറുകയായിരുന്നു.
ആല്‍ബനിയുടെ പരസ്യ ചിത്രമാക്കാന്‍ കഴിയുമെന്ന സോഷ്യല്‍ മീഡിയയുടെ അഭിപ്രായം പിന്നാലെ കമ്പനിയുടെ പരസ്യബോര്‍ഡുകളിലേക്കും ട്രക്കുകളിലുമെല്ലാം പ്രചരിക്കുകയായിരുന്നു.
പിന്നാലെയാണ് ആല്‍ബനി കുട്ടിയെ തിരിച്ചറിയുന്നതും അമ്മമാത്രമുള്ള കുഞ്ഞിന്റെ പഠനചെലവും വീട് നിര്‍മാണവുമൊക്കെ ഏറ്റെടുക്കുന്നതും. പിന്നാലെ കുട്ടിയെ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാക്കുകയും ചെയ്തു.
നിഷ്‌കളങ്കമായ ചിരിയോടെ സന്തോഷിച്ചിരിക്കുന്ന ഒരു കുഞ്ഞിനെയും കുടുംബത്തെയുമാണ് കമ്പനി ഏറ്റെടുത്തത്. പിന്നാലെ കുഞ്ഞിനെ ഏറ്റെടുത്ത കമ്പനിയെ സോഷ്യല്‍ മീഡിയ അഭിനന്ദിക്കുകയായിരുന്നു.
Content Highlight: the albony companies ad is back in the spotlight; social media is taking over again