| Sunday, 12th April 2020, 7:30 pm

മാസ്‌ക് ധരിച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം തടവ് അല്ലെങ്കില്‍ പിഴ; തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ് വ്യാപനത്തെ തടയുന്നതിന് വേണ്ടി ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കി അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. വീഴ്ച വരുത്തിയാല്‍ 5000 രൂപ പിഴയോ മൂന്ന് വര്‍ഷം തടവോ ലഭിക്കുമെന്ന് മുനിസിപ്പല്‍ കമ്മീഷണര്‍ വിജയ് നെഹ്‌റ പറഞ്ഞു.

മഹാമാരി പടരാതിരിക്കാനാണ് പകര്‍ച്ചവ്യാധി നിയമപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചതെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ നിയമം നടപ്പിലാക്കി തുടങ്ങും. വിപണിയില്‍ ലഭ്യമായ മാസ്‌കുകളോ തുണി കൊണ്ട് നിര്‍മ്മിച്ചവയോ ധരിക്കാം. അല്ലെങ്കില്‍ മൂക്കും വായയും മൂടുന്നതിനായി തൂവാലയും ഉപയോഗിക്കാം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഞായറാഴ്ച 19 കേസുകളാണ് അഹമ്മദാബാദില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും അഹമ്മദാബാദിലാണ്. ഇത് വരെ 11 പേരാണ് നഗരത്തില്‍ മാത്രം മരിച്ചത്.

രാജ്യത്ത് ആറ് ദിവസം കൂടുമ്പോള്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിയാവുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞിരുന്നു. കൊവിഡ് പരിശോധനക്ക് രാജ്യത്ത് നിലവില്‍ 219 ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ സജ്ജമാണ്. ദിവസവും 15,000 സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ടെന്നും ലാവ് അഗര്‍വാള്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more