ഒഡീഷയില്‍ വനിതാ പൊലീസുകാരിയെ തള്ളിയിട്ട് പ്രതിപക്ഷനേതാവ്; ബി.ജെ.പി നേതാവിന്റെ നടപടിക്കെതിരെ പ്രതിഷേധം; വീഡിയോ
national news
ഒഡീഷയില്‍ വനിതാ പൊലീസുകാരിയെ തള്ളിയിട്ട് പ്രതിപക്ഷനേതാവ്; ബി.ജെ.പി നേതാവിന്റെ നടപടിക്കെതിരെ പ്രതിഷേധം; വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th February 2023, 12:53 pm

ഭുവനേശ്വര്‍: വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പൊതുമധ്യത്തില്‍ തള്ളിയിട്ട ഒഡീഷ പ്രതിപക്ഷ നേതാവ് ജയനാരായണ് മിശ്രയുടെ നടപടി വിവാദമാകുന്നു. ബുധനാഴ്ച സംബാല്‍പൂരിലെ ജില്ലാ കളക്ടറുടെ ഓഫീസിന് പുറത്ത് ബി.ജെ.പിയുടെ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഭവം.

ധനുപാലി പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ഇന്‍സ്പെക്ടര്‍ അനിത പ്രധാന് നേരെയാണ് ബി.ജെ.പി നേതാവിന്റെ അക്രമമുണ്ടായത്. സംസ്ഥാനത്തെ ക്രമസമാധാനനില മോശമാകുന്നു എന്ന ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ഇതിനിടയില്‍ ഉദ്യോഗസ്ഥയെ കൈക്കൂലിക്കാരിയെന്ന ആരോപണം ഉന്നയിച്ച് തള്ളുകയായിരുന്നു.

 

A woman police officer certainly doesn’t deserve this from someone in a very responsible position

Denials can’t hide what was meted out to the woman officer by Leader of Opposition Jaynarayan Mishra

Video shows both the action of Opp leader & reaction of woman police officer pic.twitter.com/BCHqtr2Wja

‘കൈക്കൂലിക്കാരി എന്ന് പ്രതിപക്ഷനേതാവ് എന്നെ വിളിച്ചു, എന്തിനാണ് എനിക്കെതിരെ അടിസ്ഥാന രഹിതമായി ആരോപണം ഉന്നയിക്കുന്നതെന്ന് ഞാന്‍ തിരിച്ചുചോദിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം എന്റെ മൂഖത്ത് കൈവെച്ച് തള്ളുകയായിരു,’ പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞു.

എന്നാല്‍ ജയനാരായണ് മിശ്ര ഈ ആരോപണങ്ങള്‍ നിഷേധിച്ചിരിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥ തന്നെയാണ് അക്രമിച്ചതെന്നാണ് ഇയാള്‍ പറയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ഇരുവരും പൊലീസില്‍ പരാതി നല്‍കി. വിഷയത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംഭവം അന്വേഷിക്കുമെന്നും സംബല്‍പൂര്‍ പൊലീസ് സൂപ്രണ്ട് ബി. ഗംഗാധര്‍ പറഞ്ഞു. ഒഡീഷ പോലീസ് സര്‍വീസ് അസോസിയേഷന്‍ മിശ്രക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉത്തര റേഞ്ച് ഡി.ഐ.ജിയെ സമീപിച്ചു.