Kerala News
അച്ഛനേയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തിയ പ്രതി അനീഷ് കീഴടങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 11, 02:13 am
Monday, 11th April 2022, 7:43 am

 

തൃശൂര്‍: അച്ഛനേയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കീഴടങ്ങി. തൃശൂര്‍ ഇഞ്ചക്കുണ്ടില്‍ അനീഷാണ് കീഴടങ്ങിയത്. സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലാണ് പുലര്‍ച്ചെ രണ്ട് മണിക്ക് അനീഷ് കീഴടങ്ങിയത്. അനീഷിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

കൊലപാതകത്തിന് ശേഷം അനീഷ് തിരുവനന്തപുരത്തേക്ക് പോയിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനിടെയാണ് ഇയാള്‍ കീഴടങ്ങിയത്.

കഴിഞ്ഞ ദിവലസം രാവിലെയോടെയാണ് തൃശൂരില്‍ അച്ഛനേയും അമ്മയേയും മകന്‍ വെട്ടിക്കൊന്നത്. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടന്‍ (60), ഭാര്യ ചന്ദ്രിക(55) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

വെട്ടുകത്തി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. റോഡിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. പള്ളിയില്‍ പോയി മടങ്ങുകയായിരുന്ന പ്രദേശവാസികള്‍ക്കു മുന്‍പിലായിരുന്നു ദാരുണ സംഭവം.