ആലപ്പുഴ: കൃഷ്ണ പിള്ള സ്മാരകം തകര്‍ത്ത കേസിലെ പ്രതികളെ വെറുതെ വിട്ടു. വി.എസിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അടക്കം 5 പേരെയാണ് വെറുതെ വിട്ടത്.
തെളിവുകളുടെ അഭാവത്തിലാണ് ഇവരെ വെറുതെ വിട്ടിരിക്കുന്നത്. ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ കോടതിയുടേതാണ് വിധി. പ്രതികള്‍ക്കെതിരെ തെളിവുകളില്ലെന്ന് കോടതി പറഞ്ഞു. സത്യത്തിന്റെ വിജയമെന്ന് കുറ്റവിമുക്തരായവര്‍ പ്രതികരിച്ചു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയും ക്രൈംബ്രാഞ്ചും നടത്തിയ കള്ളക്കളികള്‍ ഓരോന്നും പൊളിഞ്ഞു വീഴുന്നതാണ് വിചാരണ തുടങ്ങിയ നാള്‍ മുതല്‍ കാണാന്‍ തുടങ്ങിയതെന്നും അതിന്റെ അവാസാനമായിരുന്നു ഇന്നത്തെ വിധിയെന്നും കുറ്റവിമുക്തര്‍ പറഞ്ഞു.
ഡി.വൈ.എഫ്.ഐ നേതാവ് ലതീഷ് ബി.ചന്ദ്രന്‍, മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.സാബു, സിപിഎം പ്രവര്‍ത്തകരായ ദീപു,
രാജേഷ്, പ്രമോദ് എന്നിവരായിരുന്നു പ്രതികള്‍. 2016 ഏപ്രിലില്‍ 28നു ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2019 മാര്‍ച്ച് 14 നാണ് വിസ്താരം തുടങ്ങിയത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ