വെംബ്ലി: യൂറോ കപ്പ് ഫൈനലില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് പിന്നാലെ വംശീയ അധിക്ഷേപം നേരിട്ട മാര്‍ക്സ് റാഷ്ഫോര്‍ഡിന് പിന്തുണയര്‍പ്പിച്ച് ഒമ്പത് വയസുകാരന്റെ കത്ത്. റഷ്‌ഫോര്‍ഡിനെ ഹീറോയെന്ന് വിശേഷിപ്പിച്ചാണ് ഡെക്സ്റ്റര്‍ റോസിയര്‍ എന്ന ഒമ്പതുകാരന്‍ തന്റെ പിന്തുണയറിയിച്ചത്.
റോസിയറിന്റെ അമ്മ സാമന്ത റോസിയറാണ് സോഷ്യല്‍ മീഡിയയില്‍ കത്ത് പങ്കുവെച്ചത്.
‘പെനാല്‍റ്റി നഷ്ടമാക്കിയ പേരില്‍ വളരെക്കാലം നിങ്ങള്‍ ദു:ഖിതനാകില്ലെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങള്‍ അത്രയ്ക്ക് നല്ല മനുഷ്യനാണ്,’ റോസിയര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം പാവപ്പെട്ടവരെ സഹായിക്കാന്‍ റഷ്‌ഫോര്‍ഡ് പ്രചോദനമായെന്നും, ഈ വര്‍ഷം ധൈര്യമായി തുടരാന്‍ പ്രചോദിപ്പിച്ചുവെന്നും കുട്ടി എഴുതുന്നു.
My heart ❤️ this kid ⭐️
What a team and what a month all the joy, excitement and inspiration they’ve given us 🏴 @England @MarcusRashford @GaryLineker @rioferdy5 @piersmorgan @GarethSouthgate @HKane @IanWright0 #MarcusRashford #england #GarethSouthgate #ThreeLions #inspiring pic.twitter.com/ajL1vgZW4f
— Samantha Rosier (@SamanthaRosier1) July 12, 2021
യൂറോ കപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്താണ് ഇറ്റലി ഞായറാഴ്ച വെംബ്ലി സ്റ്റേഡിയത്തില്‍ കപ്പുയര്‍ത്തിയത്. ഇംഗ്ലണ്ട് താരങ്ങളായ മാര്‍ക്സ് റാഷ്ഫോര്‍ഡ്, ബുക്കയോ സക, ജഡോണ്‍ സാഞ്ചോ എന്നിവര്‍ ഷൂട്ടൗട്ടില്‍ പെനാല്‍റ്റി നഷ്ടമാക്കിയതാണ് ഇറ്റലിയുടെ വിജയത്തില്‍ കലാശിച്ചത്.