ചലനങ്ങളിലൂടെ നിയന്ത്രിക്കാവുന്ന സ്മാര്‍ട് ഫോണുമായി ലാവ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th June 2013, 3:02 pm
[]ന്യൂദല്‍ഹി: ലാവ ഐറിസ് 504ക്യു പുറത്തിറങ്ങി. 5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയോടുകൂടി എത്തുന്ന 504 ക്യുവില്‍ ജെസ്റ്റര്‍ കണ്‍ട്രോള്‍ ഫീച്ചറും പുതിയ ഫോണിലുണ്ട്.[]
ഈ ഫീച്ചര്‍ അനുസരിച്ച് ഉപഭോക്താവിന്റെ കൈയ്യുടെ ചലനമനുസരിച്ച് ഫോണ്‍ പ്രവര്‍ത്തിപ്പിക്കാം. ഫോട്ടോ എടുക്കാനും പാട്ടുകള്‍ മാറ്റാനും എഫ്.എം ചാനല്‍ മാറ്റാനും പുതിയ ഫീച്ചര്‍ വഴി സാധിക്കും.
13,499 രൂപയാണ് പുതിയ മോഡലിന് ലാവ വില നിശ്ചയിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് 4.2 ഓപ്പറേറ്റിങ് സിസ്റ്റമാണ് ഈ സിസ്റ്റത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. 1.2GHz ക്വാഡ് കോര്‍ പ്രോസസ്സറാണ് ഇതിലുള്ളത്.
എട്ട് മെഗാപിക്‌സല്‍ ക്യാമറ, 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 4 ജിബി ഇന്റേണല്‍ സ്റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ മെമ്മറി എക്‌സ്പാന്‍ഡ് ചെയ്യാം. ജൂണ്‍ അവസാനത്തോടെ ഡിവൈസ് വിപണിയിലെത്തും.