| Sunday, 25th March 2018, 4:10 pm

ശ്വാസകോശത്തില്‍ മാത്രമല്ല; ലൈംഗികാവയവങ്ങളില്‍ വരെ ടി.ബി വരാം: ടി.ബിയെക്കുറിച്ച് കൂടുതലറിയാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകത്തില്‍ അണുബാധയെത്തുടര്‍ന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് എച്ച് ഐവി വഴഇയാണ്.രണ്ടാമത് ടി ബിയിലൂടെയാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നത്.

ടി.ബിയെക്കുറിച്ച് നമ്മുടെ സമൂഹത്തിനിടയില്‍ പല തെറ്റായ വിശ്വാസങ്ങളുമുണ്ട്. അതില്‍ ഏറ്റവും പ്രധാനം പാവപ്പെട്ടവരെ മാത്രം പിടികൂടുന്ന അസുഖമാണ് ടി.ബിയെന്നതാണ്. മറ്റൊന്ന് ഇത് ശ്വാസകോശത്തെ ബാധിക്കുന്ന രോഗം മാത്രമാണ് എന്നതാണ്. ഈ വിശ്വാസങ്ങളില്‍ കഴമ്പുണ്ടോ? മെഡാന്തയില്‍ റസ്പിരേറ്ററി ആന്റ് സ്ലീപ് മെഡിസിന്‍ വിഭാഗം അസോസിയോറ്റ് ഡയറക്ടറായ ഡോ.ബൊണാലി ദത്ത, ശ്വാസകോശരോഗ വിദഗ്ദ്ധനായ ഡോ.കൈലാഷ് നാഥ് ഗുപ്ത എന്നിവര്‍ ടി.ബിയെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ തിരുത്തുന്നു.

മിത്ത് 1 :ക്ഷയം എന്നത് ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധ മാത്രമാണ്

“ക്ഷയം ശരീരത്തിലെ ഏത് അവയവത്തിലും വരാന്‍ സാധ്യതയുണ്ട്. പക്ഷെ ഇത് പ്രധാനമായും ശ്വാസകോശത്തെയാണ് ബാധിക്കുന്നത്, അതിനെ പള്‍മണറി ട്യൂബര്‍കുലോസിസ് എന്നു പറയും” ഡോ.ബോണാലി ദത്ത പറയുന്നു.

ടി ബി ശരീരത്തില്‍ എവിടെ വേണമെങ്കിലും ബാധിക്കാന്‍ സാധ്യതയുണ്ട്. ലിംഫ് നോഡ്, അസ്ഥികള്‍, , മൂത്രനാളം, ലൈംഗിക അവയവങ്ങള്‍ എന്നിവയിലും ടി.ബി ബാധിക്കാം. എന്നാല്‍ ലൈംഗിക അവയവങ്ങളില്‍ കണ്ടുവരുന്ന ടി.ബി വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്.


Also Read:നിങ്ങളുടെ വൃക്കകള്‍ സംരക്ഷിക്കാന്‍ ഇനി അഞ്ചു മാര്‍ഗ്ഗങ്ങള്‍ ശീലമാക്കിയാല്‍ മതി


ശ്വാസകകോശത്തെ ബാധിക്കുന്ന ക്ഷയരോഗം രണ്ട് തരത്തിലാണുള്ളത്. സ്മിയര്‍ പോസിറ്റിവ്, സ്മിയര്‍ നെഗറ്റീവ്.
സ്മിയര്‍ പോസിറ്റീവാണ് കൂടുതല്‍ അപകടകാരി. സ്മിയര്‍ പോസിറ്റീവ് വന്ന ഒരാളില്‍ നിന്നും 12 മുതല്‍ 15 ആളുകളിലേയ്ക്ക് വരെ രോഗം പരക്കാനന്‍ സാധ്യതയുണ്ട്. എന്നാല്‍ സ്മിയര്‍ നെഗറ്റീവ് ടി ബി 3 മുതല്‍ 4 വരെ ആളുകളിലേയ്‌ക്കേ വ്യാപിക്കുകയുള്ളൂ.

മിത്ത് 2: ക്ഷയ രോഗികളെ വേര്‍തിരിച്ച് നിര്‍ത്തുക

രോഗബാധിതനായ വ്യക്തിയുടെ ചുമ അല്ലെങ്കില്‍ ഉമിനീരിലൂടെയാണ് ക്ഷയം പകരുന്നതെന്ന് ഡോ.ബൊണാലി പറയുന്നു. വായുവിലൂടെയും ഇത് പകരുന്നു. രോഗബാധിതനായ വ്യക്തിയെ ഒരിക്കലും ഇതും പറഞ്ഞുകൊണ്ട് വേര്‍തിരിച്ച് നിര്‍ത്തരുത്. സമൂഹം അവരെ വേര്‍തിരിച്ച് കാണുന്നതിലൂടെ രോഗിയുടെ അവസ്ഥ വളരെ മോശമാവുകയേയുള്ളുവെന്ന് രണ്ട് ഡോക്ടര്‍മാരും അഭിപ്രായപ്പെട്ടു. മാസ്‌ക് ഉപയോഗിച്ച് രോഗിയുടെ വായ മൂടി വെക്കേണ്ടത് അനിവാര്യമാണെന്ന് ഡോ.ബൊണാലി പറയുന്നു.


Must Read: ‘മെന്‍സ്ട്രല്‍ കപ്പുകള്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍’? ഇതാ… മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നതിന്റെ 5 ഗുണങ്ങള്‍


മിത്ത് 3: ക്ഷയരോഗം ജീവിതത്തിന്റെ അവസാനമാണ്

രോഗികളോട് താങ്കള്‍ക്ക് ക്ഷയരോഗമാണെന്ന് പറയുമ്പോഴെല്ലാം അവര്‍ പറയുന്ന പ്രധാന കാര്യം എന്തെന്നാല്‍ ഈ രോഗം ഞങ്ങളുടെ കുടുംബത്തില്‍ ആര്‍ക്കുമില്ല, ഇത് ഞങ്ങള്‍ക്കും വരാന്‍ സാധ്യതയില്ല എന്നതാണെന്ന് കൈലാഷ് പറയുന്നു. അവര്‍ക്ക് ഈ രോഗത്തോട് പേടിയാണ്. ടി ബി ഒരിക്കലും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത രോഗമാണന്നാണ് അവര്‍ കരുതുന്നത് എന്ന് ഡോ. ബൊണാലി അഭിപ്രായപ്പെട്ടു.

ആറുമാസത്തെ ചികിത്സയ്ക്ക് വിധേയമാവാന്‍ ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നുണ്ടെന്നും ബാധിച്ച രോഗം പൂര്‍ണ്ണമായും സുഖപ്പെടുമെന്നും ബൊണാലി പറഞ്ഞു.


ഡൂള്‍ന്യൂസ് വീഡിയോ സ്‌റ്റോറി കാണാം

We use cookies to give you the best possible experience. Learn more