| Tuesday, 8th January 2019, 4:04 pm

''തന്ത്രിയുടെ അധികാരങ്ങളെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അധികാരമില്ല''; സര്‍ക്കാരിനെതിരെ താഴമണ്‍ കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: യുവതികള്‍ കയറിയതിനെ തുടര്‍ന്ന് ശബരിമല നടയടച്ച് ശുദ്ധി ക്രിയ ചെയ്ത തന്ത്രി കണ്ഠരര് രാജീവരോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടിയതിന് പിന്നാലെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി താഴമണ്‍ കുടുംബം.

തന്ത്രിയുടെ അധികാരങ്ങളെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അധികാരമില്ലെന്നും ശബരിമലയുടെ താന്ത്രികാവകാശം കുടുംബപരമായി കിട്ടിയതാണെന്നും തന്ത്രിയെ ദേവസ്വം ബോര്‍ഡ് നിയമിച്ചതല്ലെന്നും താഴമണ്‍ മഠം വിശദീകരണ കുറിപ്പില്‍ പറയുന്നു.

ക്ഷേത്രാചാരവും അനുഷ്ഠാനങ്ങളും തന്ത്രിമാരില്‍ നിക്ഷിപ്തമാണ്. ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാനുള്ള അവകാശം തന്ത്രിമാര്‍ക്ക് മാത്രമാണ്. അത് ശാസ്ത്രഗ്രന്ഥങ്ങള്‍ പ്രകാരവും കീഴ് വഴക്കങ്ങള്‍ പ്രകാരവുമാണ് പാലിച്ചുപോരുന്നത്. തന്ത്രി സ്വീകരിക്കുന്നത് ദക്ഷിണ മാത്രമാണ്. ശമ്പളമല്ല. അതുകൊണ്ട് ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാരനല്ല തന്ത്രിയെന്നും താഴമണ്‍ കുടുംബം വിശദീകരണ കുറിപ്പില്‍ പറയുന്നു.


ആത്മാര്‍ത്ഥതയില്ലാത്ത തെരഞ്ഞെടുപ്പ് തന്ത്രം; സാമ്പത്തിക സംവരണത്തിനെതിരെ സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ


യുവതികള്‍ കയറിയതിന് പിന്നാലെ ശബരിമല നടയടച്ച് ശുദ്ധിക്രിയ ചെയ്ത തന്ത്രിയുടെ നടപടിയില്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം ചോദിച്ചിട്ടുണ്ട്.

15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടതെന്നും വിശദീകരണം തൃപ്തികരമാണോ എന്ന് പരിശോധിച്ച ശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ പറഞ്ഞിരുന്നു.

സുപ്രീം കോടതിയുടെ വ്യവസ്ഥകള്‍ക്കനുസരിച്ച് മാത്രമേ ദേവസ്വം ബോര്‍ഡിനും മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളൂ. തന്ത്രി ശുദ്ധിക്രിയ ചെയ്യുന്നത് സുപ്രീം കോടതി വിധിയുടെ അന്തസത്തയ്ക്ക് വിരുദ്ധമാണ്.

അതില്‍ അദ്ദേഹത്തിന്റെ മറുപടി ചോദിച്ചിട്ടുണ്ട്. അതില്‍ മറുപടി തരട്ടെ. വിശദീകരണം തൃപ്തി കരമാണോ എന്ന് പരിശോധന ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും.

ബിന്ദുവും കനകദുര്‍ഗയും ദര്‍ശനത്തിന് എത്തിയതിന് പിന്നാലെ നടയടച്ച തന്ത്രിയുടെ വിവാദ തീരുമാനവും തുടര്‍ നടപടികളും ചര്‍ച്ചചെയ്യാന്‍ വേണ്ടിയായിരുന്നു ദേവസ്വം ബോര്‍ഡ് പ്രത്യേക യോഗം ചേര്‍ന്നത്.

തന്ത്രി കണ്ഠരര് രാജീവരരുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് ബോര്‍ഡിന്റെ പ്രാഥമിക വിലയിരുത്തല്‍. ബോര്‍ഡ് നിയമാവലി പ്രകാരം നട അടയ്ക്കാന്‍ തന്ത്രിക്ക് മാത്രമായി തീരുമാനമെടുക്കാനാവില്ല.

We use cookies to give you the best possible experience. Learn more