| Thursday, 10th September 2015, 1:40 pm

തത്തു എന്ന തീഷ്ണത

ഡൂള്‍ന്യൂസ് ഡെസ്‌ക്

അപ്പോഴും ഞാന്‍ ചോദിച്ചിട്ടുണ്ട് എന്താണ് സംഘടന എന്നൊക്കെ. എന്നാല്‍ യാതൊന്നും പറഞ്ഞില്ല. പകരം അവര്‍  ആറ്റിങ്ങലില്‍ മത്സരിച്ചതിനെക്കുറിച്ചും, നാഗര ചിഹ്നത്തിന് ലഭിച്ച വോട്ടിനെക്കുറിച്ചും സംസാരിച്ചു. ആസ്പത്രിയില്‍ നിന്നും പിരിയുമ്പോള്‍, എന്റെ കാതില്‍ “ഓം മണി പത്മേഹും” എന്ന ബുദ്ധിസ്റ്റ് ആപ്തവാക്യവും കെട്ടിപ്പിടിച്ച് ഒരുമ്മയും തന്നിട്ട് തത്തു ഇരുട്ടിലേക്ക് പോയി. കയ്യില്‍ ഒരു ഓടക്കുഴലുണ്ടായിരുന്നു.



| ഓര്‍മ്മ : എം.ബി.മനോജ് |


പരിചയപ്പെട്ട ഓരോരുത്തര്‍ക്കും ഓരോ തത്തു ആകുവാനും മാത്രം വൈവിധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. സാമൂഹ്യവും, സര്‍ഗ്ഗാത്മകവും ആത്മീയവും ആയിരുന്ന വഴികള്‍. സംഗീതം, ചിത്രകല, നൃത്തം, ഗാനരചന, ശില്പകല, ഇതൊക്കെയും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഇതില്‍ നിന്നൊക്കെയും ഉള്‍ക്കൊള്ളുന്ന ഊര്‍ജ്ജം തന്റേതായ ഒരു രാഷ്ട്രീയ പദ്ധതിയുടേതാക്കി തത്തു മാറ്റിത്തീര്‍ത്തു.

അദ്ദേഹത്തിന്റെ പിതാവ് നന്ദന്‍കോട് സുകുമാരന്‍ അധ്യാപകനും കലാകാരനുമായിരുന്നു. ദളിത് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഇന്നത്തെ മുതിര്‍ന്ന നിരനേതാക്കളുടെ സഹയാത്രികനും എല്ലാ നേതാക്കളും തന്റെ വീട്ടിലെ നിത്യസന്ദര്‍ശകരും ആയിരുന്നു എന്നു തത്തു കുട്ടിക്കാലത്തെ ഓര്‍ത്തെടുത്തുകൊണ്ട് പറഞ്ഞിട്ടുണ്ട്. വിവിധ ദളിത് പ്രസ്ഥാനങ്ങളിലും നേതൃത്വപരമായും സഹകാരിയായും പ്രവര്‍ത്തിച്ചുകൊണ്ട് കേരളത്തിലെ ദളിത് ജനതയുടെ മുന്നേറ്റത്തിന് ഉതകുന്ന ഒരു ശ്രമം, അതായിരുന്നു തത്തുവിന്റെ ലക്ഷ്യം. അതിനായി കലയും സംഗീതവും ഉപയോഗിച്ചുകൊണ്ടുള്ള ഒരു ശ്രമത്തിന് അദ്ദേഹം മുന്‍കയ്യെടുത്തു.

“ഉയിരുണര്‍വ്വ്”, “അക്ഷരം അടിമയ്ക്ക് അധികാരം” എന്നീ ഓഡിയോ സി.ഡികള്‍ 1998 ല്‍ തയ്യാറാക്കുമ്പോള്‍ മഹാത്മാ അയ്യന്‍ കാളിയുടെ ജന്മദിവസത്തെ വിവിധ സംഘടനകള്‍ വിവിധ രീതിയില്‍ ആഘോഷിക്കുന്ന ഒരു കേരളമാണ് ഉണ്ടായിരുന്നത്. “ആഗസ്റ്റ് ഇരുപത്തെട്ട് പിറവിദിനം” എന്ന ഗാനം ആലപിച്ചുകൊണ്ട് അയ്യന്‍ കാളിയുടെ ജന്മദിനത്തെ പരിയപ്പെടുത്തുവാന്‍ അദ്ദേഹം ഒരു വഴി കണ്ടെത്തുകയായിരുന്നു. അതേ സി.ഡികളില്‍, അയ്യന്‍ കാളിയുടെയും അംബേദ്കറിന്റെയും സമരവും ജീവിതവും ഉള്‍പ്പെടുത്തിയ വിവരണങ്ങളും ഉണ്ടായിരുന്നു.

1999 ല്‍ നടന്ന സെക്രട്ടറിയേറ്റിലെ നിരാഹാരസമരത്തില്‍ പങ്കെടുക്കുന്ന ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ സഹോദരന്‍ അജിത് നന്ദര്‍കോടിനെ പരിചയപ്പെടുന്നത്. വിവിധ ദളിത് പ്രസ്ഥാനങ്ങളില്‍ സഹകരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന തത്തുവുമായി കൂടുതല്‍ അടുത്തു പരിചയപ്പെടുന്നത് കുടില്‍കെട്ടു സമരത്തിന്റെ ഘട്ടത്തിലാണ്. തിരുവനന്തപുരത്തെ വിവിധ കോളനികള്‍ സന്ദര്‍ശിക്കുകയും വിഭവങ്ങള്‍ സമാഹരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനത്തില്‍ ഞങ്ങളൊന്നിച്ച് ഏതാണ്ട് സമരത്തിന്റെ അവസാനഘട്ടം വരെയും പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്തെയും ജില്ലയില്‍ വിവിധയിടങ്ങളിലുമുള്ള കോളനികള്‍ പരിചയപ്പെടുത്തുന്നതും സന്ദര്‍ശിക്കുന്നതും അക്കാലത്തായിരുന്നു.

ആഗസ്റ്റ് 28 നെ പരിചയപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു ഉയിരുണര്‍വ്വിലെ ആഗസ്റ്റ് ഇരുപത്തെട്ടെ പിറവിദിനം എന്ന പാട്ട് എഴുതുവാന്‍ പ്രേരിപ്പിച്ച ഘടകം എന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളിലും നഗരങ്ങളിലും ഹോസ്റ്റലുകളിലും ഒക്കെയും നിറഞ്ഞു നില്‍ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ബന്ധങ്ങള്‍. അന്ന് ചെമ്പഴന്തിക്കടുത്ത് ഒരു കോളനിയില്‍ വിഭവസമാഹരണത്തിന് ചെന്നപ്പോള്‍ ഒരു മൂത്തമ്മ ഞങ്ങളോട് കാര്യങ്ങള്‍ തിരക്കി. ഞാനും അനില്‍ വയനാടും സുഹൃത്തുക്കളും കാര്യങ്ങള്‍ പറഞ്ഞു.


സെക്രട്ടറിയേറ്റിനുമുന്‍പില്‍ എന്റെ സമരപ്പന്തലില്‍ ഞാന്‍ നിരാഹാരമിരുന്ന രാത്രികളില്‍ മുഴുവന്‍ സമയവും തത്തു വന്ന് ഞങ്ങളോടൊപ്പം ഇരുന്നു. ഓരോ ദിവസവും അടുത്ത് വന്നിരിക്കുകയും പാടുകയും കരയുകയും കെട്ടിപ്പിടിക്കുകയും കടിക്കുകയും ഒക്കെച്ചെയ്യുന്നതായിരുന്നു തത്തുവിന്റെ സ്‌നേഹപ്രകടനരീതി.


സലീന പ്രക്കാനം | ഫോട്ടോ: മീഡിയവണ്‍


ഞങ്ങള്‍ ആദിവാസികളാണ്. ഞങ്ങള്‍ പട്ടിണി കിടന്ന് മരിക്കുകയാണ്. സെക്രട്ടറിയേറ്റിനുമുന്നില്‍ ഞങ്ങള്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ ആ മൂത്തമ്മ പൊട്ടിക്കരഞ്ഞു. അരിയും തേങ്ങയുമൊക്കെ ഞങ്ങള്‍ക്ക് തന്നു. ഞങ്ങള്‍ അത് ചുമന്ന് വഴിയരികില്‍ എവിയെങ്കിലും കൊണ്ട് കൂട്ടിവെച്ചു. തത്തു അവരോടൊക്കെയും സമരത്തിന് പിന്തുണയുമായി എത്തണം എന്നുപറഞ്ഞുകൊണ്ടിരുന്നു. ഇതിനിടയില്‍ ഒരു കോളനിയില്‍വെച്ച് അജിത് നന്ദന്‍കോടും സഹപ്രവര്‍ത്തകരും വിഭവങ്ങള്‍ സമാഹരിക്കുന്നുണ്ടായിരുന്നു. അന്നവര്‍ ബി.എസ്.പി.യിലായിരുന്നു.

ഓണത്തിന്റെ ദിവസങ്ങളില്‍ കോളനികളില്‍ നിന്നും പൊതിച്ചോറുകള്‍ കൊണ്ടുവന്നിരുന്നു. സമരസ്ഥലത്ത് ആഹാരം പാകപ്പെടുത്തുകയും ചെയ്തിരുന്നു. സമരക്കുടിലുകളിലെ യുവാക്കള്‍ പാട്ടിലേയ്ക്കും സംഗീതത്തേലക്കും തിരിഞ്ഞതും സമരത്തിന് സര്‍ഗ്ഗാത്മകമായ മുഖം നല്‍കുന്നതിനും തത്തുവിനു കഴിഞ്ഞിരുന്നു. ഇതിനിടയില്‍ എനിക്ക് തൈറോയ്ഡ് കൂടിയതിനാലും ശരീരം അലര്‍ജിയാല്‍ പഴുക്കുകയും വിറയല്‍ അനുഭവപ്പെട്ടു തുടങ്ങിയതിനാലും സമരത്തിന്റെ അവസാനഘട്ടത്തില്‍ മടങ്ങിപ്പോകേണ്ടിവന്നു.

അടുത്തഘട്ടത്തില്‍ തത്തുവിനെ കാണുന്നത് സെക്രട്ടറിയേറ്റില്‍ വച്ചുതന്നെയായിരുന്നു. ദളിത് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് നടത്തിയ നിരാഹാര സമരത്തിന്റെ ഘട്ടമായിരുന്നു അത്. രജനി.എസ് ആനന്ദിന്റെ ആത്മഹൂതി സമരത്തെത്തുടര്‍ന്ന് നടത്തിയ നിരാഹാരസമരം ആയിരുന്നു അത്. ഒ.പി. രവീന്ദ്രന്‍ എട്ടുദിവസം നിരാഹാരം കെടന്നശേഷം ഞാനായിരുന്നു സമരത്തിനിരുന്നത്. സെക്രട്ടറിയേറ്റിനുമുന്‍പില്‍ എന്റെ സമരപ്പന്തലില്‍ ഞാന്‍ നിരാഹാരമിരുന്ന രാത്രികളില്‍ മുഴുവന്‍ സമയവും തത്തു വന്ന് ഞങ്ങളോടൊപ്പം ഇരുന്നു. ഓരോ ദിവസവും അടുത്ത് വന്നിരിക്കുകയും പാടുകയും കരയുകയും കെട്ടിപ്പിടിക്കുകയും കടിക്കുകയും ഒക്കെച്ചെയ്യുന്നതായിരുന്നു തത്തുവിന്റെ സ്‌നേഹപ്രകടനരീതി.


ഒരു ദിവസം ഞങ്ങള്‍ക്ക് ആഹാരമൊന്നും കിട്ടിയില്ല. ബാര്‍ട്ടണ്‍ഹില്‍ കോളനിക്കടുത്ത് ഒരു പെന്തക്കോസ്ത് പള്ളിയുണ്ടായിരുന്നു. അതു നടത്തുന്ന പാസ്റ്റര്‍ ഒരു ബ്ലൈന്റായ കാരുണ്യവാനായ ഒരു ശുശ്രൂഷകന്‍ ആയിരുന്നു. ഞങ്ങള്‍ക്ക് അവിടെനിന്നും തത്തു കഞ്ഞി വേടിച്ച് തന്നു. തത്തു ഒന്നും കഴിച്ചില്ല. കഞ്ഞി കുടിച്ചു കഴിഞ്ഞ ഞങ്ങളോട് സ്‌നേഹത്തോടെ ആ പാസ്റ്റര്‍ ചോദിച്ചു. നിങ്ങളുടെ പേര് എന്താണ്, വീട് എവിടെയാണ്, നിങ്ങള്‍ക്ക് യേശുകര്‍ത്താവിനെക്കുറിച്ചൊക്കെ അറിയാമോ. അറിയാം പാസ്റ്റര്‍ സൗഹാര്‍ദ്ദത്തോടെ അദ്ദേഹത്തിന്റെ കൈയ്ക്ക് മുത്തം കൊടുത്ത് ഞങ്ങള്‍ അടുത്ത കോളനിയില്‍ പോയതൊക്കെയും ഓര്‍ത്തു.


ഒ.പി. രവീന്ദ്രന്‍


ഇതിനിടയില്‍ ഒരു പകല്‍ദിവസം തത്തു ഞങ്ങളോട് “ഇപ്പോള്‍ വരാം” എന്നും പറഞ്ഞ് പോയി. ഡി.പി. കാഞ്ചിറാം അടങ്ങുന്ന നിരവധി നേതാക്കള്‍ സമരത്തിന് പിന്തുണ നല്‍കിയിരുന്നു. ഉച്ചയോടുകൂടി തത്തു സമരപ്പന്തലിലേക്ക് വന്നു. മഹാത്മാ അയ്യന്‍കാളിയുടെ ഒരു പെയിന്റിംഗും വരച്ചുകൊണ്ടായിരുന്നു തത്തുവിന്റെ വരവ്. കറുത്ത നിറമുള്ള, തീക്ഷണമായി ജ്വലിക്കുന്ന നോട്ടത്തോടു കൂടിയ, നെറ്റിയില്‍ കുറിയില്ലാത്ത യജമാനന്റെ ഛായാചിത്രം. അത് അന്നുവരച്ച് അതിന്റെ കോപ്പികള്‍ ഞങ്ങള്‍ക്കു തന്നു. പില്‍ക്കാലത്ത് ഏറെ പ്രചരിക്കപ്പെട്ട ഒരു ചിത്രം തത്തു ആ സമരത്തിന്റെ ഒപ്പം നിന്നുകൊണ്ട് വരച്ചതാണ് എന്ന് പറയാന്‍ കഴിയും.

പലസമയത്തും എ.കെ.വാസുവും മുരുകരാജും തത്തുവിനെ പിടിച്ചുമാറ്റിയിരുന്നു. കാരണം തത്തുവിന്റെ ഞെക്ക് കൊള്ളാന്‍ കഴിയാത്തവിധം ഞാന്‍ ക്ഷീണിച്ച് തുടങ്ങിയിരുന്നു. വയറിന് കടുത്തവേദനയും മഞ്ഞപ്പിത്തവും നിമിത്തം എനിക്ക് നിരാഹാരം അവസാനിപ്പിക്കേണ്ടിവന്നു. ജനറല്‍ ആസ്പത്രിയില്‍ എന്റെ കട്ടിലില്‍ വന്നിരുന്നിട്ട് പറഞ്ഞു. “നീ അസുഖം മാറിയിട്ട് നാട്ടില്‍ പോകണം. ഞാന്‍ എന്റെ പ്രവര്‍ത്തന മേഖലയിലേക്ക് പോവുകയാണ്.” അപ്പോള്‍ ഞാന്‍ ആകാംക്ഷയോടെ അതിനെക്കുറിച്ചൊക്കെ പലതും ചോദിച്ചറിയാന്‍ ശ്രമിച്ചു. എന്നാല്‍ തന്റെ പ്രവര്‍ത്തന മേഖലയെക്കുറിച്ച് തുറന്നുപറയുവാന്‍ താല്പര്യം കാണിച്ചിരുന്നില്ല. എന്നോടു പറഞ്ഞു നീയെന്റെ സഹോദരനാണ്. നിന്നെ ഈ സെക്രട്ടറിയേറ്റിനുമുന്നില്‍ തനിച്ചിട്ടിട്ട് എനിക്ക് പോകാന്‍ കഴിയില്ല. അതുകൊണ്ടാണ്  ഞാന്‍ ഇത്രദിവസവും ഇവിടെ നിന്നത്.

ഞങ്ങള്‍ പല കാര്യങ്ങളും പറഞ്ഞ് ചിരിക്കയും കരയുകയും ചെയ്തു. കുടില്‍കെട്ട് സമരത്തിന്റെ ഘട്ടത്തില്‍ വിഭവസമാഹരണത്തിന് പോയ ഒരു ദിവസം ഞങ്ങള്‍ക്ക് ആഹാരമൊന്നും കിട്ടിയില്ല. ബാര്‍ട്ടണ്‍ഹില്‍ കോളനിക്കടുത്ത് ഒരു പെന്തക്കോസ്ത് പള്ളിയുണ്ടായിരുന്നു. അതു നടത്തുന്ന പാസ്റ്റര്‍ ഒരു ബ്ലൈന്റായ കാരുണ്യവാനായ ഒരു ശുശ്രൂഷകന്‍ ആയിരുന്നു. ഞങ്ങള്‍ക്ക് അവിടെനിന്നും തത്തു കഞ്ഞി വേടിച്ച് തന്നു. തത്തു ഒന്നും കഴിച്ചില്ല. കഞ്ഞി കുടിച്ചു കഴിഞ്ഞ ഞങ്ങളോട് സ്‌നേഹത്തോടെ ആ പാസ്റ്റര്‍ ചോദിച്ചു. നിങ്ങളുടെ പേര് എന്താണ്, വീട് എവിടെയാണ്, നിങ്ങള്‍ക്ക് യേശുകര്‍ത്താവിനെക്കുറിച്ചൊക്കെ അറിയാമോ. അറിയാം പാസ്റ്റര്‍ സൗഹാര്‍ദ്ദത്തോടെ അദ്ദേഹത്തിന്റെ കൈയ്ക്ക് മുത്തം കൊടുത്ത് ഞങ്ങള്‍ അടുത്ത കോളനിയില്‍ പോയതൊക്കെയും ഓര്‍ത്തു.

അടുത്തപേജില്‍ തുടരുന്നു


ഗുണ്ടുകാടുസാബുവിന്റെ വീട്ടില്‍ ഗീതന്‍മാഷിന്റെയും അഡ്വക്കറ്റ് സ്‌പെന്‍സര്‍ മാര്‍ക്കസിന്റെയും എം.ഡി.തോമസിന്റെയും ഒപ്പം പോയതും ആ സമയത്തായിരുന്നു. കുടില്‍ കെട്ട് സമരത്തിന് പുറത്തുനിന്ന് ആരുടെയും അതിക്രമം ഉണ്ടാകരുത് എന്ന കാര്യം സംസാരിക്കാനായിരുന്നു അത്. പില്‍ക്കാലത്ത് പല സമയങ്ങളിലും അത് ഓര്‍ത്തിട്ടുണ്ട്. പ്രത്യേകിച്ചും രാജീവ് രവിയുടെ “ഞാന്‍ സ്റ്റീവ് ലോപ്പസ്” എന്ന സിനിമ കണ്ടപ്പോള്‍. പലപ്പോഴും നമ്മള്‍ ക്രിമിനലുകള്‍ എന്ന് പറഞ്ഞു പരത്തുന്നവരുടെ യാഥാര്‍ത്ഥ്യമായ സ്‌നേഹം അവരുടെ രാഷ്ട്രീയനിലപാട് ഇതൊക്കെയും മനസ്സിലാക്കുവാന്‍ എനിക്ക് കഴിഞ്ഞതും ആ ഘട്ടത്തിലായിരുന്നു. അവര്‍ക്കൊക്കെയും തത്തുവിനോട് സ്‌നേഹവും ആദരവും ഉണ്ടായിരുന്നതായി ഞാന്‍ മനസ്സിലാക്കി.


തത്തുഅണ്ണന്‍,സംവിധായകന്‍ ജയന്‍ ചെറിയാന്‍, സലീന പ്രക്കാനം എന്നിവര്‍ | ഫോട്ടോ : ഡി.എച്ച്.ആര്‍.എം ബ്ലോഗ്‌


ഗുണ്ടുകാടുസാബുവിന്റെ വീട്ടില്‍ ഗീതന്‍മാഷിന്റെയും അഡ്വക്കറ്റ് സ്‌പെന്‍സര്‍ മാര്‍ക്കസിന്റെയും എം.ഡി.തോമസിന്റെയും ഒപ്പം പോയതും ആ സമയത്തായിരുന്നു. കുടില്‍ കെട്ട് സമരത്തിന് പുറത്തുനിന്ന് ആരുടെയും അതിക്രമം ഉണ്ടാകരുത് എന്ന കാര്യം സംസാരിക്കാനായിരുന്നു അത്. പില്‍ക്കാലത്ത് പല സമയങ്ങളിലും അത് ഓര്‍ത്തിട്ടുണ്ട്. പ്രത്യേകിച്ചും രാജീവ് രവിയുടെ “ഞാന്‍ സ്റ്റീവ് ലോപ്പസ്” എന്ന സിനിമ കണ്ടപ്പോള്‍. പലപ്പോഴും നമ്മള്‍ ക്രിമിനലുകള്‍ എന്ന് പറഞ്ഞു പരത്തുന്നവരുടെ യാഥാര്‍ത്ഥ്യമായ സ്‌നേഹം അവരുടെ രാഷ്ട്രീയനിലപാട് ഇതൊക്കെയും മനസ്സിലാക്കുവാന്‍ എനിക്ക് കഴിഞ്ഞതും ആ ഘട്ടത്തിലായിരുന്നു. അവര്‍ക്കൊക്കെയും തത്തുവിനോട് സ്‌നേഹവും ആദരവും ഉണ്ടായിരുന്നതായി ഞാന്‍ മനസ്സിലാക്കി.

ഇതിനിടയില്‍ ദീര്‍ഘകാലം തത്തുവുമായുള്ള അടുപ്പം എനിക്ക് ഇല്ലാ എന്നാണ് പറയേണ്ടത്. അയാള്‍ അയാളുടേതായ ഒരു പ്രവര്‍ത്തനശൈലി സ്വീകരിക്കുന്നു, പ്രവര്‍ത്തിക്കുന്നു. കൊല്ലം പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ ദളിത് വിദ്യാര്‍ത്ഥികളുടെ ഭക്ഷ്യവിഷബാധയുമായി ബന്ധിപ്പെട്ട് പോയ ഘട്ടത്തില്‍ ചില വിദ്യാര്‍ത്ഥികള്‍ തത്തുവണ്ണനെ അറിയുമോ എന്നു ചോദിച്ചു. ഞാന്‍ അറിയുമെന്നും ഇപ്പോള്‍ കാണാറില്ല എന്നും പറഞ്ഞു. അദ്ദേഹം അദ്ദേഹത്തിന്റേതായ ഒരു പ്രവര്‍ത്തനം സാധാരണക്കാര്‍ക്കിടയില്‍ നടത്തുന്നു എന്ന് ആ വിദ്യാര്‍ത്ഥികള്‍ പറയുകയും ചെയ്തു. ഞാനപ്പോള്‍ ജനറല്‍ ഹോസ്പിറ്റലില്‍ വെച്ച് തത്തു പറഞ്ഞു പിരിഞ്ഞകാര്യങ്ങള്‍ ഓര്‍ത്തെടുത്തു. “മനോജെ നീ നോക്കിക്കോ, പത്തുവര്‍ഷം കഴിയുമ്പോള്‍ ഞങ്ങള്‍ ഒരു പ്രഖ്യാപനം നടത്തും.”

ഒരു ബുദ്ധജീവിയോ, ഒരു ഉദ്യോഗസ്ഥനൊ, ഒരു നേതാവോ ആകാതെ എങ്ങനെ പ്രവര്‍ത്തിക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി.

അപ്പോഴും ഞാന്‍ ചോദിച്ചിട്ടുണ്ട് എന്താണ് സംഘടന എന്നൊക്കെ. എന്നാല്‍ യാതൊന്നും പറഞ്ഞില്ല. പകരം അവര്‍  ആറ്റിങ്ങലില്‍ മത്സരിച്ചതിനെക്കുറിച്ചും, നാഗര ചിഹ്നത്തിന് ലഭിച്ച വോട്ടിനെക്കുറിച്ചും സംസാരിച്ചു. ആസ്പത്രിയില്‍ നിന്നും പിരിയുമ്പോള്‍, എന്റെ കാതില്‍ “ഓം മണി പത്മേഹും” എന്ന ബുദ്ധിസ്റ്റ് ആപ്തവാക്യവും കെട്ടിപ്പിടിച്ച് ഒരുമ്മയും തന്നിട്ട് തത്തു ഇരുട്ടിലേക്ക് പോയി. കയ്യില്‍ ഒരു ഓടക്കുഴലുണ്ടായിരുന്നു.

കുറേക്കാലത്തിനുശേഷം  വര്‍ക്കലയില്‍ ഡി.എച്ച്.ആര്‍.എമ്മുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴാണ് അത് തത്തുവിന്റെ പ്രസ്ഥാനമാണെന്ന് അറിയുന്നത്. ആ ദിവസങ്ങളില്‍ ഞാന്‍ മലഅരയമഹാസഭയോടൊപ്പം, നോവലിസ്റ്റായ നാരായണനെക്കുറിച്ച് ഒരു ഡോക്യുമെന്ററി തയ്യാറാക്കുന്ന പ്രവര്‍ത്തനത്തിലായിരുന്നു.

സണ്ണി എം. കപിക്കാടാണ് വിളിച്ചു പറഞ്ഞത്. ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ഏഷ്യാനെറ്റ് ചാനലില്‍ ഒരു ചര്‍ച്ചയുണ്ട് പങ്കെടുക്കണം എന്ന്. അങ്ങനെ ഞാന്‍ ഡി.സി.യു.എഫിന്റെ സഹായത്തോടെ തിരുവനന്തപുരത്ത് ചെല്ലുകയും ദളിത് കോളനികളിലെ പോലീസ് വേട്ട അവസാനിപ്പിക്കണം എന്ന് ചര്‍ച്ചയില്‍ സംസാരിക്കുകയും ചെയ്തു. വര്‍ക്കലയില്‍ മരിച്ചയാളിന്റെ ഘാതകരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം എന്നും ഞങ്ങള്‍ പറഞ്ഞു. എന്നാല്‍ നമ്മുടെ പോലീസിന് ഇന്നും അതിനുകഴിഞ്ഞില്ല. പകരം കോളനികളിലെ ദളിതര്‍ നരനായാട്ടിന് വിധേയമാക്കപ്പെടുകയും ചെയ്തു.

സോളിഡാരിറ്റിയുടെ മുന്‍കയ്യില്‍ വര്‍ക്കലയില്‍ നടത്തിയ സമാധാന സമ്മേളനത്തിലേക്ക് മുഹമ്മദ് വേളം വിളിച്ചു. ആ സമ്മേളനപ്പന്തലിലേക്ക് കോളനിയില്‍ നിന്നും അമ്മമാരും കുട്ടികളും എത്തിയിരുന്നു. അവര്‍ക്ക് പിന്തുണയും സൗഹാര്‍ദ്ദവും നല്‍കുന്നതോടൊപ്പം, വര്‍ക്കലയടക്കം നമ്മുടെ നാട്ടില്‍ രൂപം കൊണ്ടിട്ടുള്ള ഭൂമാഫിയകളും മണല്‍ മാഫിയകളും ടൂറിസ്റ്റ് മാഫിയകളും സംബന്ധിച്ച് പുതിയ ധനാഗമവിനിമയങ്ങളെയും അവയ്ക്കു മേലുള്ള കരുതലിനെയും ശ്രീ നാരായണന്റെ നാട്ടില്‍ രൂപം കൊള്ളേണ്ടുന്ന സാഹോദര്യത്തെക്കുറിച്ചും ഞാന്‍ സംസാരിച്ചു.

എ.കെ.വാസു


ദളിതരെ ഹിംസയുടെയും തീവ്രവാദത്തിന്റെയും മുന്നിലേക്ക് വലിച്ചെറിയുന്ന മാധ്യമങ്ങളുടെ സമീപനങ്ങളെക്കുറിച്ച് “പച്ചക്കുതിര” മാസികയില്‍ എഴുതി. ഇതിനിടയില്‍ നിയമസഹായസമിതികളും ദളിത് സംരക്ഷണ സമിതികളും DHRMനെ സഹായിക്കുകയും ചെയ്തിരുന്നു. തത്തു ഈ ഘട്ടത്തില്‍ ഒളിവില്‍ ആയിരുന്നു. പിന്നീട് അറസ്റ്റ് വരിക്കുകയും അതിന്റെ കേസ് നടന്നുവരികയും ആയിരുന്നല്ലോ.

തത്തുവിന്റെ പ്രസ്ഥാനവും ആയി അടുപ്പമൊന്നും ഇല്ലാതിരുന്നിട്ടും അതിനെക്കുറിച്ച് അറിയുക എന്നത് ആകാംക്ഷയായിരുന്നു. ഇതിനിടയിലാണ് സെലിന പ്രക്കാനത്തിന്റെ സമരജീവിതത്തെക്കുറിച്ച് ഒരു ബുക്ക് തയ്യാറാക്കുവാന്‍ ഒ.കെ.സന്തോഷിനോട് ഡി.സി.ബുക്‌സ് ആവശ്യപ്പെടുന്നത് സന്തോഷിനോടൊപ്പം പത്തനംതിട്ടയിലും തിരുവനന്തപുരത്തും വച്ച് അവരുമായുള്ള അഭിമുഖങ്ങള്‍ തയ്യാറാക്കുകയുണ്ടായി.


ഒരു ബുദ്ധജീവിയോ, ഒരു ഉദ്യോഗസ്ഥനൊ, ഒരു നേതാവോ ആകാതെ എങ്ങനെ പ്രവര്‍ത്തിക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി. അന്ന് പറഞ്ഞ ഒരു ഉദാഹരണം, ആ കോളനിയിലെ ദളിതരുടെ മണ്ഡലകാലത്തിലെ സാമ്പത്തിക ക്രമീകരണത്തെ സംബന്ധിച്ചതായിരുന്നു. മുമ്പ് മണ്ഡലകാലത്ത് മാലയിടുന്നു. ദിവസവും ഭജനനടത്തുന്നു. അതിന്റെ പലതരത്തിലുമുള്ള ചിലവുകള്‍ ഉണ്ടാവുന്നു. ഇപ്പോള്‍ അത്തരം ചിലവുകള്‍ ഇല്ലാതായിരിക്കുന്നു. പണം സ്വരൂപിക്കുന്നു. എല്ലാ ഞായറാഴ്ചയും കുടുംബങ്ങള്‍ ഒന്നിച്ച് കൂടുന്നു. സ്ത്രീകള്‍ സ്ത്രീകളുമായി, കുട്ടികള്‍ കുട്ടികളുമായി, അമ്മമാര്‍ അമ്മമാരുമായി സൗഹൃദം പങ്കിടുന്നു.


തിരുവനന്തപുരത്തുവെച്ചാണ് കുറച്ചുനേരം തത്തുവിന്റെയും ഡി.എച്ച.ആര്‍.എമ്മിന്റേയും പ്രവര്‍ത്തനം അറിയുവാന്‍ ശ്രമം നടത്തിയതും. പത്തനംതിട്ടയില്‍ ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരുടെ കോളനികള്‍ പോലീസ് നിരീക്ഷണത്തിലാണ് എന്ന് ഞങ്ങള്‍ക്ക് നേരിട്ട് ബോധ്യപ്പെട്ടിരുന്നു. ഞങ്ങള്‍ കോളനിയില്‍ ഇരിക്കെത്തന്നെ പല സന്ദര്‍ഭങ്ങളിലും പോലീസ് പെട്രോളിങ്ങ് വാനുകള്‍ അതിലൂടെ കടന്നു പോകുന്നത് കണ്ടിട്ടുണ്ട്. അന്ന് തത്തുവിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നില്ല.

പിന്നീട് തിരുവനന്തപുരത്തുവെച്ച് അദ്ദേഹത്തെ കാണുമ്പോള്‍ അറസ്റ്റ് ചെയ്യുകയും ജാമ്യം ലഭിക്കുകയും ചെയ്ത സമയമായിരുന്നു. ഒരു ബുദ്ധജീവിയോ, ഒരു ഉദ്യോഗസ്ഥനൊ, ഒരു നേതാവോ ആകാതെ എങ്ങനെ പ്രവര്‍ത്തിക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി. അന്ന് പറഞ്ഞ ഒരു ഉദാഹരണം, ആ കോളനിയിലെ ദളിതരുടെ മണ്ഡലകാലത്തിലെ സാമ്പത്തിക ക്രമീകരണത്തെ സംബന്ധിച്ചതായിരുന്നു. മുമ്പ് മണ്ഡലകാലത്ത് മാലയിടുന്നു. ദിവസവും ഭജനനടത്തുന്നു. അതിന്റെ പലതരത്തിലുമുള്ള ചിലവുകള്‍ ഉണ്ടാവുന്നു. ഇപ്പോള്‍ അത്തരം ചിലവുകള്‍ ഇല്ലാതായിരിക്കുന്നു. പണം സ്വരൂപിക്കുന്നു. എല്ലാ ഞായറാഴ്ചയും കുടുംബങ്ങള്‍ ഒന്നിച്ച് കൂടുന്നു. സ്ത്രീകള്‍ സ്ത്രീകളുമായി, കുട്ടികള്‍ കുട്ടികളുമായി, അമ്മമാര്‍ അമ്മമാരുമായി സൗഹൃദം പങ്കിടുന്നു.

വീടുകളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം ചെയ്യുന്ന ഒരു സിലബസ്സും പാഠ്യപദ്ധതിയും നടത്തിവരുന്നതിന്റെ ശ്രമത്തിലായിരുന്നു. പ്രിന്റിംഗ് പ്രസ്സും അതിന്റെ പ്രവര്‍ത്തനങ്ങളും ആരംഭിക്കുന്നതിനുള്ള ഒരു ഘട്ടം കഴിഞ്ഞിരുന്നു. കൃഷി സ്ഥലങ്ങളും പൊതുതൊഴില്‍ യൂണിറ്റുകളും നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവന്നിരുന്നു. ബുദ്ധനെ കേന്ദ്ര ആത്മീയ രൂപമാക്കുന്നുണ്ട്. കല്ലോലി അപ്പന്‍, താതന്‍, നേറ്റീവ് ബുദ്ധിസം എന്നിങ്ങനെയുള്ള ആശയങ്ങളുടെ അടിത്തറ അതിനുണ്ട് എന്ന് പറഞ്ഞു.

സണ്ണി എം കപിക്കാട്‌


എങ്കിലും ഈ ആള്‍ക്കാരെയൊക്കെ ഇങ്ങനെ ബന്ധിപ്പിക്കാനുള്ള സംഗതി നിങ്ങളെങ്ങനെ ചെയ്യുന്നു. ഞാന്‍ വീണ്ടും ചോദിച്ചു. അതിന് തത്തുവിന്റേതായ സ്വതസിദ്ധമായ അലസമായ ഉത്തരത്തിനുള്ളില്‍ പല നിരീക്ഷണങ്ങളും ഉണ്ടായിരുന്നു. “നിനക്ക് ഷാപ്പില്‍ നിന്നും കുറച്ച് ആള്‍ക്കാരെ സംഘടിപ്പിക്കണം.” നിനക്ക് ഒരു കള്ളു കുടിയനായിക്കൊണ്ട് അതിനുകഴിയുമോ, മനോജേ നിനക്ക് ചീട്ടുകളിക്കാരില്‍ നിന്നും കുറച്ചാള്‍ക്കാരെ സംഘടിപ്പിക്കണം, ചീട്ടുകളിക്കാരനായിക്കൊണ്ട് നിനക്കതിന് കഴിയുമോ, ഞാന്‍ ചിരിച്ചുകൊണ്ട് ഉത്തരമില്ലാത്തവനായി നിന്നു അതാണ് കാര്യം. ഞാന്‍ അത്തരം ഒരു പ്രവര്‍ത്തനം ആണ് നടത്തിയത്.

ഇതിനിടയില്‍ സെലിന പ്രക്കാനവുമായുള്ള അഭിമുഖം പൂര്‍ത്തിയാക്കി. ഒ.കെ.സന്തോഷ് എത്തി. ഞങ്ങള്‍ക്ക് ഭക്ഷണം തന്നു. ഡി.എച്ച്.ആര്‍.എമ്മിന്റെ സ്‌കോഡാകാറില്‍ ഞങ്ങളെ റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുവിടാന്‍ തത്തു അണ്ണനും വന്നു. അരുണ്‍ എന്ന യുവാവ് കാറോടിച്ചു. ഇതിനിടയില്‍ എപ്പോഴോ പറഞ്ഞു. യജമാനനെക്കുറിച്ച് കുറച്ച് നാട്ടറിവുകള്‍ എനിക്ക് കിട്ടിയിട്ടുണ്ട്. അത് ഒന്ന് എഴുത്താക്കിമാറ്റണം. നിന്റെ സഹായവും വേണം.

അയ്യങ്കാളി യജമാനനെക്കുറിച്ച് ഇനിയും വരാത്ത കുറച്ച് അറിവുകള്‍ ലഭിച്ചിട്ടുണ്ട് തത്തു പറഞ്ഞു. ഇടയ്ക്ക് വരാം എന്ന് ഞാന്‍ പറഞ്ഞു. ഞങ്ങളെ തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ കൊണ്ടുവിട്ടു. പിന്നെ പല കാരണങ്ങളാല്‍ എനിക്ക് തത്തുവിനെയോ തത്തുവിന് എന്നെയോ വിളിക്കാന്‍ കഴിഞ്ഞിട്ടില്ല. തീഷ്ണത നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. പരിചയപ്പെട്ട ഓരോരുത്തര്‍ക്കും വ്യത്യസ്തമായിത്തോന്നും വിധം വൈവിധ്യം നിറഞ്ഞത്, വൈവിധ്യത്തിന്റെ തീഷ്ണത നിറഞ്ഞത് അതായിരുന്നു തത്തു അണ്ണന്‍ എന്ന അനില്‍കുമാര്‍.

Latest Stories

We use cookies to give you the best possible experience. Learn more