| Monday, 25th June 2018, 12:54 pm

താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് താഴേക്ക് എടുത്ത് ചാടാന്‍ തോന്നിയിരുന്നു; ചാനല്‍ അഭിമുഖത്തില്‍ പൊട്ടിക്കരഞ്ഞ് ഉണ്ണി മുകുന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മലയാളികള്‍ സ്‌നേഹത്തോടെ മസിലളിയന്‍ എന്ന് വിളിക്കുന്ന ഒരു താരമേയുള്ളു, ഉണ്ണി മുകുന്ദന്‍. കഠിനാധ്വാനത്തിലൂടെ ഗോഡ്ഫാദര്‍മാരില്ലാതെ സിനിമയില്‍ എത്തിയ താരമാണ് ഉണ്ണി.

സിനിമയില്‍ എത്തുന്നതിന് മുമ്പുള്ള തന്റെ ജീവിതത്തെ കുറിച്ച് ഇപ്പോള്‍ മനസ് തുറന്നിരിക്കുകയാണ് ഉണ്ണി. കൈരളി ടി.വിയിലെ ജെ.ബി ജംഗ്ഷന്‍ എന്ന പരിപാടിയിലായിരുന്നു ഉണ്ണിയുടെ മനസ് തുറക്കല്‍.

ജോലി ഉപേക്ഷിച്ചായിരുന്നു സിനിമക്കായി ഉണ്ണി കൊച്ചിയിലേക്ക് വണ്ടി കയറിയത്. ആ ഘട്ടത്തില്‍ തനിക്ക് താങ്ങും തണലുമായത് തന്റെ സുഹൃത്തുക്കളായിരുന്നെന്നുമാണ് ഉണ്ണി പറയുന്നത്.


Also Read കുടുതല്‍ രഹസ്യങ്ങള്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍; വിജയ്‌യുടെ സര്‍ക്കാറിലെ ആദ്യ ഗാനചിത്രീകരണം ലാസ് വെയ്ഗസില്‍

ചില സമയങ്ങളില്‍ താമസിക്കുന്ന ഫ്‌ളാറ്റിന്റെ മുകളില്‍ നിന്ന് താഴേക്ക് എടുത്ത് ചാടിയാലോ എന്ന് വരെ ആലോചിച്ചിരുന്നെന്നും ഉണ്ണി പറയുന്നു.

ജോലി കളഞ്ഞ് കൊച്ചിയില്‍ വന്ന നാളുകളില്‍ എട്ടു മാസത്തോളം സുഹൃത്തുക്കളുടെ ചിലവിലാണ് താന്‍ കഴിഞ്ഞിരുന്നതെന്നും ഭക്ഷണം, വസ്ത്രങ്ങള്‍, താമസം തുടങ്ങി എല്ലാ ചിലവുകളും അവര്‍ വഹിച്ചിരുന്നെന്നും ഉണ്ണി പറഞ്ഞു.

“”പഠനവും ജോലിയും ഉപേക്ഷിച്ചതില്‍ അമ്മയ്ക്ക് വളരെ വിഷമമുണ്ടായിരുന്നു. കരിയര്‍ എങ്ങനെ മുന്നോട്ടുകൊണ്ടു പോകുമെന്ന് പോലും അറിയാത്ത അവസ്ഥയിലായിരുന്നു അന്ന് ഞാന്‍.ജീവിതത്തിലെ ഏറ്റവും വലിയ ആ പ്രതിസന്ധിഘട്ടത്തില്‍, താമസിക്കുന്ന ഫ്ളാറ്റിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയാലോ എന്നുവരെ ചിന്തിച്ചിരുന്നു. ആ സമയത്ത് മനസ് അത്രയ്ക്ക് അസ്വസ്ഥമായിരുന്നു.””- എന്നാണ് തന്റെ സിനിമയില്‍ എത്തുന്നതിന് മുമ്പുള്ള ജീവിതത്തെ കുറിച്ച് ഉണ്ണി പറഞ്ഞത്.

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചാണക്യതന്ത്രമാണ് അവസാനമായി തിയേറ്ററില്‍ എത്തിയ ഉണ്ണി മുകുന്ദന്‍ ചിത്രം.

Latest Stories

We use cookies to give you the best possible experience. Learn more