തന്റെ സിമികളിലെ കോമഡികള്‍ വെസ് ആന്‍ഡേഴ്‌സണ്‍ ഉള്‍പ്പടെയുള്ളവരുടെ കോപ്പികളാണെന്ന് ആര്‍ക്കും മനസിലാകുമെന്നും എന്നാല്‍ അവരെല്ലാം താന്‍ ആരാധിക്കുന്നവരായതിനാല്‍ കുഴപ്പമില്ലെന്നും സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍.
മീഡിയവണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെസ് ആന്‍ഡേഴ്ണന്റയും വുഡി അല്ലന്റെയും പടങ്ങള്‍ താന്‍ കാണാറുണ്ടെന്നും അതെല്ലാം തന്നില്‍ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്നും അതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
കനകം കാമിനി കലഹം, ന്നാ താന്‍ കേസ് കൊട് തുടങ്ങിയ സിനിമകളിലെ കോമഡികളില്‍ വെസ് ആന്‍ഡേഴ്‌സണ്‍ സിനിമകളുടെ സ്വാധീനമുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ‘ നമ്മള്‍ കണ്ട എല്ലാ സിനിമ സംവിധായകരുടെയും പരിപാടികള്‍ സ്വാധീനിച്ചിട്ടുണ്ടാകാം.
അതില്‍ സംശയമൊന്നുമില്ല. വെസ് ആന്‍ഡേഴ്‌സന്റെയും വുഡി അല്ലന്റെയും പടങ്ങള്‍ കാണാറുണ്ട്. നമ്മുടെ ഹ്യൂമര്‍ കണ്ടാല്‍ ആര്‍ക്കും മനസിലാകും അത് അവരുടെ ഒരു കോപ്പിയാണെന്നൊക്കെ. അത് കുഴപ്പില്ല. നമ്മള്‍ ആരാധിക്കുന്ന ആളുകളാണല്ലോ അവര്‍,’ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ പറഞ്ഞു.
വെസ് ആന്‌ഡേഴ്‌സണെ പോലെ ഒരു വേള്‍ഡ് ക്രിയേറ്റ് ചെയ്ത് ക്യാരിക്കേച്ചര്‍ ക്യാരക്റ്ററുകളെ കൊണ്ടുവരുന്നതിന് ചിലവ് കൂടുതലാണെന്നും എന്നാല്‍ തന്റെ സിനിമകളിലെ കോമഡി കഥാപാത്രങ്ങള്‍ക്ക് ഒരു റിയലിസ്റ്റിക് സ്വഭാവമാണെന്നും അദ്ദേഹം പറയുന്നു. അങ്ങനെ ചെയ്യാന്‍ ചിലവ് കുറവാണെന്നും രതീഷ് ബാലകൃഷ്ണ പൊതുവാള്‍ അഭിമുഖത്തില്‍ പറഞ്ഞു.
‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യാണ് രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ പുതിയ സിനിമ. അദ്ദേഹത്തിന്റെ തന്നെ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യമായ കഥാപാത്രങ്ങളായിരുന്നു സുരേശേട്ടനും സുമലത ടീച്ചറും.
ചിത്രത്തിലെ സുരേശന്റെയും സുമലതയുടെയും പ്രണയത്തെ ആസ്പദമാക്കിയാണ് പുതിയ സിനിമ ഒരുക്കിയിരിക്കിയിരിക്കുന്നത്. ചിത്രം ഈ മാസം 16 ന് തിയേറ്ററുകളിലെത്തും.
content highlights: That the comedies in his sims are copies of the likes of Wes Anderson: Ratheesh balakrishnan poduval