| Wednesday, 5th May 2021, 6:48 pm

ആ സൂപ്പര്‍ താരം വേഷം ഉപേക്ഷിച്ചു, ക്യാപ്റ്റന്‍ രാജുവിന് അത് അവസരമായി; വെളിപ്പെടുത്തി എസ്.എന്‍ സ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ത്രില്ലര്‍ സിനിമകളുടെ തല തൊട്ടപ്പനാണ് എസ്.എന്‍ സ്വാമി, സി.ബി.ഐ സീരിസ്, ഇരുപതാം നൂറ്റാണ്ട്, മൂന്നാം മുറ, ആഗസ്റ്റ് 1 തുടങ്ങി നിരവധി ചിത്രങ്ങളാണ് അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചത്.

ഏറ്റവും ഒടുവില്‍ സി.ബി.ഐ സീരിസിലെ അഞ്ചാം പതിപ്പിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ വര്‍ഷം അവസാനം ചിത്രത്തിന്റെ പണികള്‍ ആരംഭിക്കുമെന്ന് എസ്.എന്‍ സ്വാമി തുറന്നുപറഞ്ഞിരുന്നു.

എസ്.എന്‍ സ്വാമി – മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ മറ്റൊരു ത്രില്ലര്‍ ചിത്രമായിരുന്നു ആഗസ്റ്റ് ഒന്ന്. ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ക്യാപ്റ്റന്‍ രാജുവിന് നിരവധി അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു.

ക്യാപ്റ്റന്‍ രാജുവിന് സിനിമയിലേ ബ്രേക്ക് ലഭിക്കുന്നതും എസ്.എന്‍ സ്വാമി ചിത്രത്തിലൂടെയായിരുന്നു. 1981 ല്‍ ജോഷി സംവിധാനം ചെയ്ത രക്തം എന്ന സിനിമയിലൂടെയാണ് ക്യാപ്റ്റന്‍ സിനിമയിലെത്തുന്നത്.

എന്നാല്‍ രക്തത്തിലെ ക്യാപ്റ്റന്‍ രാജു ചെയ്ത റോള്‍ ആദ്യം ഒരു സൂപ്പര്‍ താരമായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും എന്നാല്‍ തെറ്റിദ്ധാരണയുടെ പുറത്ത് ആ റോള്‍ നിഷേധിച്ചതുകൊണ്ടാണ് ക്യാപ്റ്റന്‍ രാജുവിന് സിനിമയിലേക്ക് വഴി തുറന്നത് എന്നും എസ്. എന്‍ സ്വാമി പറയുന്നു.

ഞാന്‍ എഴുതിയ ഓഗസ്റ്റ് ഒന്ന് എന്ന സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ക്യാപ്റ്റന്‍ രാജു നല്ലൊരു വേഷം അവതരിപ്പിച്ചിരുന്നു. അത് പോലെ എന്റെ ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് എന്ന സിനിമയിലും വളരെ ചെറിയ വേഷമാണെങ്കിലും എസ്.പി പ്രഭാകര വര്‍മ്മ എന്ന ശ്രദ്ധേയ കഥാപാത്രത്തെയും അദ്ദേഹം അവതരിപ്പിച്ചു എന്നും എസ്.എന്‍ സ്വാമി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: That superstar quit the role and it was an opportunity for Captain Raju; Script Writer SN Swamy

We use cookies to give you the best possible experience. Learn more