| Thursday, 2nd May 2013, 10:51 pm

സരബ്ജിത്ത്: മറക്കാനും പൊറുക്കാനുമാവാത്ത കുറ്റം ഇ.അഹമ്മദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സരബ്ജിത്തിന്റെ മരണത്തിന്റെ കാര്യത്തില്‍ ഇന്ത്യക്ക് നയതന്ത്ര വീഴ്ച്ച പറ്റിയിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ്.

മറക്കാനും പൊറുക്കാനുമാവാത്തതാണ് സരബ്ജിത്തിന്റെ കാര്യത്തില്‍ സംഭവിച്ചതെന്നും കൊലപാതകത്തെ അപലപിക്കുന്നതായും അദ്ദേഹം  പറഞ്ഞു.[]

മൃഗീയമായിരുന്നു സരബ്ജിത്തിന്റെ കാര്യത്തില്‍ ഉണ്ടായതെന്നും പാക്കുിസ്ഥാന്റെ ഭാഗത്തു  നിന്ന് ഇത്തരത്തിലൊരു തീരുമാനമുണ്ടാവുന്നത് പ്രതീക്ഷിച്ചില്ലെന്നും ഇ.അഹമ്മദ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യാവിഷന്റെ ന്യൂസ് നൈറ്റ്  പരിപാടിയാലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതിനിടെ, സരബ് ജിത്തിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നാണ് ധനസഹായം അനുവദിച്ചത്.

സരബ്ജിത്തിന്റെ കുടുംബത്തിന് പഞ്ചാബ് സര്‍ക്കാര്‍ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മൂന്നു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ജിന്ന ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന സരബ് ജിത്തിന്റെ ജീവന്‍ രക്ഷിക്കാനാവില്ലെന്ന് ബുധനാഴ്ച പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ആശുപത്രി കേന്ദ്രങ്ങള്‍ അറിയിച്ചിരുന്നു. ഹൃദയമിടിപ്പ് ഉണ്ടെങ്കിലും തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്ന് ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more