ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറയുന്ന സിനിമയായ യാത്ര കഴിഞ്ഞ ദിവസം ചിത്രീകരണം ആരംഭിച്ചിരുന്നു. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് സിനിമയാണിത്.
മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നയന്‍താരയാണ് നായികയാവുന്നത്. ചിത്രത്തിലേക്ക് മമ്മൂട്ടിയെ നായകനാക്കാനുള്ള കാരണം ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ മഹി.
താന്‍ കഥയുമായി ചെന്നപ്പോള്‍ തന്നെ തിരഞ്ഞെടുക്കാനുള്ള കാരണം മമ്മൂട്ടി ചോദിച്ചിരുന്നെന്നും അതിന് ഉത്തരമായി മമ്മൂട്ടിയുടെ ഒരു സിനിമയിലെ തകര്‍പ്പന്‍ രംഗമാണെന്നും താന്‍ പറഞ്ഞെന്നും മഹി പറയുന്നു.
മണിരത്‌നം സംവിധാനം ചെയ്ത ദളപതിയില്‍ അരവിന്ദ് സ്വാമിയും രജനീകാന്തിനുമൊപ്പം അഭിനയിച്ച രംഗത്തിലെ രംഗമാണ് തന്നെ മമ്മൂട്ടി എന്ന നടനിലേക്ക് ആകര്‍ഷിച്ചതെന്നും മഹി പറഞ്ഞു.
കഥയുമായി ചെന്നപ്പോള്‍ എന്തുകൊണ്ട് തന്നെ തിരഞ്ഞെടുത്തു എന്നായിരുന്നു മമ്മൂട്ടിയുടെ ആദ്യ ചോദ്യം. മമ്മൂട്ടി തകര്‍ത്തഭിനയിച്ച ഒരു സിനിമയുടെ രംഗം വിവരിച്ചാണ് താനത് അദ്ദേഹത്തോട് പറഞ്ഞതെന്ന് മഹി പറയുന്നു. ദളപതി എന്ന ചിത്രത്തില്‍ സൂപ്പര്‍താരം രജനീകാന്തും അരവിന്ദ് സാമിയുമൊത്തുള്ള സീനിലെ പ്രകടനമാണ് തന്നെ മമ്മൂട്ടി എന്ന നടനിലേക്ക് ആകര്‍ഷിച്ചതെന്ന് സംവിധായകന്‍ മറുപടി നല്‍കി.
ദളപതിയിലെ മമ്മൂട്ടി അവതരിപ്പിച്ച ദേവരാജനേയും രജനീകാന്ത് അവതരിപ്പിച്ച സൂര്യയേയുംതന്റെ ഓഫീസിലേക്ക് കളക്ടര്‍ ആയ അരവിന്ദ് സ്വാമി വിളിച്ച് വരുത്തി അവരുടെ സാമൂഹ്യ വിരുദ്ധപവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്ന് പറയുന്ന സീനിന്റെ അവസാനം മമ്മൂട്ടി “മുടിയാത്”(സാധ്യമല്ല.)ഒരൊറ്റ ഡയലോഗില്‍ ആ സീന്‍ മുഴുവന്‍ തന്റെ അക്കൗണ്ടിലാക്കാന്‍ മമ്മൂട്ടിക്ക് സാധിച്ചുവെന്നും ഈ സീനാണ് തന്നെ യാത്രയിലേക്ക് മമ്മൂട്ടിയെ കാസ്റ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും മഹി വ്യക്തമാക്കി.
രജനിക്കും അരവിന്ദ് സാമിക്കുമിടയില്‍ അത്രയേറെ ജ്വലിച്ച് നിന്ന കഥാപാത്രമാണത്. എത്രയേറെ ആളുകളുണ്ടെങ്കിലും ഇതുപോലൊരു പ്രഭാവലയം തീര്‍ക്കാന്‍ കഴിവുള്ളയാളായിരുന്നു വൈ.എസ്.ആറും. ഇതിനാലാണ് മമ്മൂട്ടിയെ വൈ.എസ്.ആര്‍ ആയി തെരഞ്ഞെടുക്കാന്‍ കാരണമെന്നും മഹി പറഞ്ഞു.
1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈ.എസ്.ആറിന്റെ ജീവിത കഥയാണ് യാത്ര എന്ന് പേരിട്ടിരിക്കുന്ന ബയോപിക്കിലൂടെ പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച അദ്ദേഹം നയിച്ച പദയാത്ര സിനിമയിലെ ഒരു മുഖ്യഭാഗമാണ്.
ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നത്. 1998 ല്‍ പുറത്തിറങ്ങിയ റെയില്‍വേ കൂലിയാണ് മമ്മൂട്ടി അവസാനമായി അഭിനയിച്ച തെലുങ്ക് ചിത്രം.