വിഷു റിലീസായി വരുന്ന ചിത്രമാണ് മരണമാസ്. ബേസിൽ, സിജു സണ്ണി, സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, ബാബു ആൻ്റണി, അനിഷ്മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇപ്പോൾ തൻ്റെ കയ്യിൽ നിന്നും സിജു സണ്ണി പതിനായിരം രൂപയോളം അടിച്ചുമാറ്റിയെന്ന് പറയുകയാണ് നടി അനിഷ്മ.
സിജു സണ്ണി തൻ്റെ കയ്യിൽ നിന്നും പതിനായിരം രൂപയോളം അടിച്ചു മാറ്റിയെന്ന് അനിഷ്മ പറയുമ്പോൾ അങ്ങനെയല്ലെന്നും അനിഷ്മ ഭയങ്കര അർക്കീസാണെന്നും പറയുകയാണ് സിജു സണ്ണി.
എന്നാൽ താനൊരു ഫോൺ മേടിച്ചെന്നും അത് സിജു സണ്ണി എടുത്ത് ലോക്ക് ഇട്ട് തന്നോട് അയ്യായിരം രൂപ തരണമെന്നും എന്നാൽ മാത്രമേ ഫോൺ തിരിച്ചു തരു എന്ന് പറഞ്ഞുവെന്നും അനിഷ്മ പറയുന്നു.
തലേദിവസം അഞ്ച് പൈസ ഇല്ലെന്നും തുടക്കക്കാരിയായത് കൊണ്ട് തനിക്ക് പണം കിട്ടി വരുന്നതേയുള്ളു എന്ന് പറഞ്ഞുവെന്നും പിറ്റേന്ന് അമ്പതിനായിരം രൂപയുടെ ഫോൺ കൊണ്ടാണ് അനിഷ്മ വന്നതെന്നും സിജു സണ്ണി പറയുന്നു. അത് തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും അതുകൊണ്ടാണ് ലോക്ക് മാറ്റി പണം ചോദിച്ചതെന്നും സിജു സണ്ണി പറയുന്നുണ്ട്.
അതേസമയം തന്നെ സിജു പക്കാ ഫ്രോഡാണെന്നും പലസ്ഥലങ്ങളിൽ നിന്നും പലപ്രാവശ്യം പണം വാങ്ങിച്ചുവെന്നും ബേസിൽ അതിനോടൊപ്പം കൂട്ടിച്ചേർത്തു. മരണമാസിൻ്റെ പ്രമോഷൻ്റെ ഭാഗമായി ഒർജിനൽസിനോട് സംസാരിക്കുകയായിരുന്നു ഇവർ.
‘ഇവൾ ഭയങ്കര അർക്കീസാ. അഞ്ച് പൈസ ആർക്കും കൊടുക്കില്ല,’ സിജു സണ്ണി പറഞ്ഞു.
‘എൻ്റെ കയ്യിൽ നിന്നും എല്ലാം കൂടി ഒരു പതിനായിരം രൂപ ഇപ്പോൾ തന്നെ സിജുച്ചേട്ടൻ അടിച്ചുമാറ്റിയിട്ടുണ്ട്,’ – അനിഷ്മ
‘അടിച്ചു മാറ്റിയതൊന്നും അല്ല. ഇവൾ ചെലവ് ചെയ്യാതെ മുങ്ങി നടക്കുവായിരുന്നു,’ സിജു സണ്ണി പറയുന്നു.
‘ഞാനൊരു ഫോൺ മേടിച്ചു. ആ ഫോണിനെ തന്ത്രപൂർവ്വം എടുത്ത് ലോക്ക് മാറ്റി. എന്നിട്ട് ഗൂഗിൾ പേ എടുത്ത് അയ്യായിരം രൂപ അയച്ചു തന്നാൽ മാത്രമേ ഫോൺ തരൂ എന്നൊക്കെ പറഞ്ഞു,’ അനിഷ്മ
എന്നാൽ അത് അങ്ങനെയല്ലെന്നും പൈസയില്ലായെന്നൊക്കെ പറഞ്ഞിട്ടും പിറ്റേന്ന് അമ്പതിനായിരം രൂപയുടെ ഫോൺ മേടിച്ചത് തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും അതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും സിജു സണ്ണി പറഞ്ഞു.
‘അതങ്ങനെയല്ല. തലേദിവസം പറഞ്ഞു അഞ്ച് പൈസ ഇല്ല ചേട്ടാ. പൈസ ഒക്കെ കിട്ടി വരുന്നതേ ഉള്ളു. തുടക്കക്കാരിയല്ലേ എന്നൊക്കെ. തൊട്ട് പിറ്റേന്ന് അമ്പതിനായിരം രൂപയുടെ ഫോണും മേടിച്ചുകൊണ്ട് വന്നിരിക്കുവാണ്.
അതെനിക്ക് കാണിച്ചും തന്നു അതെനിക്ക് ഇഷ്ടപ്പെട്ടില്ല എൻ്റെ കയ്യിൽ തന്നപ്പോൾ ഞാൻ ലോക്ക് ഇട്ടുകൊടുത്തിട്ട് പറഞ്ഞു അയ്യായിരം രൂപ തന്നാൽ ലോക്ക് പറഞ്ഞ് തരാം എന്ന്(ചിരിക്കുന്നു),’ സിജു സണ്ണി പറഞ്ഞു.
സിജു പക്കാ ഫ്രോഡാണെന്ന് ബേസിലും കൂട്ടിച്ചേർത്തു.
‘അങ്ങനെ പല പ്രാവശ്യം, പല സ്ഥലങ്ങളിൽ നിന്ന് പൈസ വാങ്ങിച്ചു. ഫ്രോഡ്… പക്കാ ഫ്രോഡ്…(ചിരിക്കുന്നു),’ ബേസിൽ ജോസഫ് പറഞ്ഞു.
Content Highlight: That actor took money from many places on many occasions says Basil Joseph