ബാബ്റി മസ്ജിദ് കേസ് നിലനിന്നിരുന്ന ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കകേസിലെ വിധിയില്‍ പ്രതികരിച്ച് എഴുത്തുകാരി തസ്ലീമ നസ്‌റിന്‍. ട്വിറ്ററിലൂടെയാണ് തസ്ലീമയുടെ പ്രതികരണം.
ഞാനാണ് ജഡ്ജിയെങ്കില്‍ അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമി, സൗജന്യമായി വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കഴിയുന്ന ശാസ്ത്ര സ്‌കൂള്‍ നിര്‍മ്മിക്കാന്‍ നല്‍കാന്‍ പറയും. പിന്നെ മറ്റൊരു അഞ്ച് ഏക്കര്‍ ഭൂമി സൗജന്യമായി ചികിത്സ നല്‍കുന്ന ആധുനിക ആശുപത്രി നിര്‍മ്മിക്കാന്‍ നല്‍കും എന്നായിരുന്നു തസ്ലീമയുടെ പ്രതികരണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തസ്ലീമയുടെ പ്രതികരണത്തിനെതിരെ ട്വിറ്ററില്‍ വലതുപക്ഷ ഹാന്‍ഡിലുകള്‍ രംഗത്തെത്തി. നിങ്ങളൊരു അഭയാര്‍ത്ഥിയാണെന്ന കാര്യം മറക്കരുതെന്നും ബംഗ്ലാദേശിലേക്ക് മടങ്ങി അവിടെ സ്‌കൂളുണ്ടാക്കാന്‍ നോക്കൂ എന്നാണ് ഷെഫാലി വൈദ്യ എന്ന ട്വിറ്റര്‍ ഉപഭോക്താവ് പറഞ്ഞത്.
അത് കൊണ്ടാണ് നിങ്ങളെ ജഡ്ജിയാക്കാത്തത്. അദ്ദേഹത്തിനറിയാം നിങ്ങള്‍ നശിപ്പിക്കുമെന്ന്. നിങ്ങള്‍ ഇന്ത്യയുടെ സംരക്ഷണത്തില്‍ തന്നെയല്ലേ എന്നാണ് സംവിധായകന്‍ അശോക് പണ്ഡിറ്റ് പറഞ്ഞു.