| Thursday, 21st November 2013, 3:59 pm

തെഹല്‍കയുടെ ചീഫ്-എഡിറ്റര്‍ സ്ഥാനം രാജി വെച്ച തരുണ്‍ തേജ്പാലിന്റെ രാജിക്കത്തിന്റെ പൂര്‍ണ്ണ രൂപം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: പ്രമുഖ ന്യൂസ് മാഗസിനായ തെഹല്‍കയുടെ ചീഫ് എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ ലൈംഗികാരോപണത്തെ തുടര്‍ന്ന് 6 മാസത്തേക്ക് സ്ഥാനമൊഴിയുന്നതായി അറിയിച്ചു.

സ്ഥാനമൊഴിയുന്നത് കാണിച്ച് തെഹല്‍ക മാനേജിങ് എഡിറ്റര്‍ ഷോമ ചൗധരിക്ക് തരുണ്‍ തോജ്പാല്‍ അയച്ച ഇ-മെയിലിന്റെ മലയാള പരിഭാഷ…..

പ്രിയപ്പെട്ട ഷോമ,

പരീക്ഷണങ്ങളുടേതായിരുന്നു അവസാനത്തെ കുറച്ച് ദിവസങ്ങള്‍. ന്യായമായും ആ കുറ്റം ഞാന്‍ ഏറ്റെടുക്കുന്നു.

തെറ്റായ ഒരു വിധിപ്രസ്താവം, അതിസമര്‍ത്ഥമായ ഒരു വിപരീത വായന, ഇവ കാര്യങ്ങളെ നമ്മള്‍ വിശ്വസിക്കുന്ന, പോരാടുന്ന എല്ലാത്തിനേയും അഴികള്‍ക്കുളളിലാക്കുന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥയിലെത്തിച്ചിരിക്കുന്നു.

സംഭവത്തില്‍ ഉള്‍പ്പെട്ട മാധ്യമപ്രവര്‍ത്തകയോട് ഞാന്‍ നേരത്തേ നിരുപാധികം മാപ്പപേക്ഷിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ പ്രായശ്ചിത്തം  ചെയ്യാന്‍ ഞാന്‍ വീണ്ടും നിര്‍ബന്ധിതനായിരിക്കുകയാണ്. അതിജീവിക്കാനാവാത്ത പ്രശ്‌നങ്ങള്‍ക്കെതിരെ മറ്റുള്ളവര്‍ക്കൊപ്പം എന്റെയും രക്തവും, വിയര്‍പ്പും, കണ്ണീരും, അദ്ധ്വാനവുമാണ് തെഹല്‍കയെ നാള്‍ക്ക് നാള്‍ വളര്‍ത്തിയത്.

അടിച്ചമര്‍ത്തപ്പെട്ടവയുടേയും തെറ്റായി തെളിക്കപ്പെട്ടവയുടേയും ഭാഗത്ത് നിന്ന്, ന്യായത്തിനും നീതിക്കും വേണ്ടി നിലകൊള്ളാനും കാലികമായി പോരാടാനും തെഹല്‍കക്ക് കഴിഞ്ഞു.

ആ ശബ്ദം ലോകം മുഴുവന്‍ സഞ്ചരിച്ചെത്തുകയും കാഴ്ചപ്പാടുകളേയും നയങ്ങളേയും മാറ്റി മറിക്കുകയും ചെയ്തു. നന്മയുടെ പക്ഷത്ത് നില്‍ക്കുന്നവര്‍ക്ക് വഴികാട്ടിയാവാനും അതിന് കഴിഞ്ഞു.

ഭരണകൂടത്തിന്റേയും കോര്‍പറേറ്റുകളുടേയും ഒഴിച്ചുകൂടാനാവാത്ത ഡിമാന്റുകളില്‍ നിന്ന് തെഹല്‍കയേയും അതിന്റെ മാധ്യമ സംഘത്തേയും എല്ലായ്‌പ്പോഴും ഞാന്‍ സംരക്ഷിച്ച് പോന്നിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തേയും അറിവിനേയും ഞാന്‍ എപ്പോഴും മാനിച്ചിട്ടുണ്ട്. ആരുടേയും വിശ്വാസങ്ങള്‍ക്കതീതമായ ഒന്നും ഇത് വരെ ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല.

തെഹല്‍കയേയും അതിന്റെ പ്രവര്‍ത്തനങ്ങളേയും ഞങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളേക്കാള്‍ പ്രാധാന്യത്തോടെയാണ് കണ്ടിട്ടുള്ളത്.

നമ്മുടെ ഉയര്‍ന്ന പ്രമാണങ്ങള്‍ തന്നെ വ്രണപ്പെടുത്തേണ്ടി വന്നത് വലിയ ദു:ഖമുള്ള കാര്യമാണ്. കാരണം അതില്‍ തെഹല്‍കയുണ്ട്. തെഹല്‍കയുടെ മഹത്തായ പാരമ്പര്യമുണ്ട്.

പ്രായശ്ചിത്തം വെറും വാക്കുകളിലൊതുങ്ങരുതെന്ന് ഞാന്‍ കരുതുന്നു. എന്നെ തകര്‍ത്ത് കളഞ്ഞ സംഭവത്തില്‍ തീര്‍ച്ചയായും എനിക്ക് പരിഹാരം തേടണം.

അതിനാല്‍ തന്നെ സ്വന്തം താത്പര്യാര്‍ത്ഥം ഞാന്‍ തെഹല്‍കയുടെ എഡിറ്റര്‍ഷിപ്പില്‍ നിന്നും ഓഫീസില്‍ നിന്നും ആറ് മാസത്തേക്ക് വിട്ടു നില്‍ക്കാമെന്ന് കരുതുന്നു.

ഷോമ, നിങ്ങള്‍ എപ്പോഴും ഒരു താരമാണ്. ദൗര്‍ഭാഗ്യകരമായ ഈ സംഭവത്തില്‍ ഞാന്‍ നിങ്ങളോടും എന്റെ മറ്റ് സഹപ്രവര്‍ത്തകരോടും മാപ്പ് ചോദിക്കുന്നു. നിങ്ങളുടെ കഴിവുറ്റ കരങ്ങളില്‍ തെഹല്‍കയെ ഏല്‍പിച്ച് കൊണ്ട് ഞാന്‍ പോകുന്നു.

ക്ഷമാപണത്തോടെ,
തരുണ്‍

We use cookies to give you the best possible experience. Learn more