| Monday, 7th April 2025, 9:49 am

ആ നടനെ തലമുറകളുടെ നായകന്‍ എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം; എല്ലാവരെയും ഇഷ്ടപ്പെടുത്തുന്ന ഒരു മാജിക്കുണ്ട്: തരുണ്‍ മൂര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന തുടരും. സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ മികച്ച സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയാണ് തുടരും. പുതിയ സംവിധായകരോടൊപ്പം മോഹന്‍ലാല്‍ സിനിമ ചെയ്യുന്നില്ലെന്ന് വിമര്‍ശനം ഉയരുന്നതിനിടയിലാണ് തരുണ്‍ മൂര്‍ത്തിയുമൊത്തുള്ള സിനിമ സംഭവിക്കുന്നത്.

മോഹന്‍ലാലിനെ തലമുറകളുടെ നായകന്‍ എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. കാരണം എന്റെ തലമുറയില്‍ പെട്ടവരുടെ മാത്രമല്ല, മുന്‍തലമുറയുടെയും എനിക്ക് ശേഷം വന്ന തലമുറയുടെയും കൂടി വികാരമാണ് മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി

തുടരും എന്ന സിനിമയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. എല്ലാവരും കാണാന്‍ ആഗ്രഹിക്കുന്ന മോഹന്‍ലാല്‍ ചിത്രത്തിലുണ്ടാകുമെന്ന് തരുണ്‍ മൂര്‍ത്തി പറയുന്നു. മോഹന്‍ലാലിനെ തലമുറകളുടെ നായകന്‍ എന്ന് വിശേഷിപ്പിക്കാനാണ് തനിക്കിഷ്ടമെന്നും എല്ലാ തലമുറയില്‍ പെട്ടവരെയും ഇഷ്ടപ്പെടുത്തുന്ന ഒരു മോഹന്‍ലാല്‍ മാജിക് ഉണ്ടെന്നും തരുണ്‍ പറഞ്ഞു. മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി.

‘സാങ്കേതികതയ്ക്കപ്പുറം ജീവിതത്തിലെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രമാണ് ‘തുടരും’. നമ്മളെല്ലാവരും കാണാന്‍ ആഗ്രഹിക്കുന്ന നമ്മുടെ പ്രിയപ്പെട്ട ലാലേട്ടനെ നിങ്ങള്‍ക്ക് ഈ ചിത്രത്തില്‍ കാണാം. നമ്മുടെ വീട്ടിലോ അയല്‍വക്കത്തോ ചിരപരിചിതമായൊരു മുഖം.

താരപദവിയേക്കാള്‍ മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ മികവിനോടായിരിക്കും ഈ ചിത്രം കൂടുതല്‍ ചേര്‍ന്നു നില്‍ക്കുക

മോഹന്‍ലാലിനെ തലമുറകളുടെ നായകന്‍ എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. കാരണം എന്റെ തലമുറയില്‍ പെട്ടവരുടെ മാത്രമല്ല, മുന്‍തലമുറയുടെയും എനിക്ക് ശേഷം വന്ന തലമുറയുടെയും കൂടി വികാരമാണ് മോഹന്‍ലാല്‍. എല്ലാ തലമുറയില്‍ പെട്ടവരെയും ഇഷ്ടപ്പെടുത്തുന്ന ഒരു മോഹന്‍ലാല്‍ മാജിക്കുണ്ട്. ആ മാജിക് ഈ ചിത്രത്തിലുമുണ്ട്.

താരപദവിയേക്കാള്‍ മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ മികവിനോടായിരിക്കും ഈ ചിത്രം കൂടുതല്‍ ചേര്‍ന്നു നില്‍ക്കുക. ‘സൗദി വെള്ളയ്ക്ക’ ചെയ്തു കഴിഞ്ഞപ്പോഴാണ് ഈ ചിത്രം സംവിധാനം ചെയ്യാനുള്ള ഓഫര്‍ വന്നത്. കെ.ആര്‍.സുനിലാണ് കഥ ഒരുക്കിയത്. കഥാപരിസരവും നായക കഥാപാത്രവും ഏതാണ്ടുറപ്പിച്ച ഒരു തിരക്കഥയിലേക്കാണ് ഞാനെത്തുന്നത്,’ തരുണ്‍ മൂര്‍ത്തി പറയുന്നു.

Content highlight: Tharun Moorthy talks About Mohanlal

We use cookies to give you the best possible experience. Learn more