| Saturday, 5th August 2023, 4:29 pm

ബാല തന്നെയാണ് കോടതി; ആരേലും ഒരു തോക്ക് തരുമോ പ്ലീസ്: തരുൺ മൂർത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വീട്ടിൽ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന നടൻ ബാലക്കെതിരിയുള്ള ആരോപണത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ തരുൺ മൂർത്തി. ബാല തന്നെയാണ് കോടതി എന്ന ഫേസ്ബുക് പോസ്റ്റിലൂടെയാണ് തരുൺ തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.

നെക്സ്റ്റ് ചെസ്റ്റ് നമ്പർ എന്ന ഹാഷ്ടാഗ് കൂടി തരുൺ പോസ്റ്റിൽ ചേർത്തിട്ടുണ്ട്. ഓൺലൈൻ ഡയേറിയകൾക്കെതിരെ ഈ നാട്ടിൽ നിയമമില്ലെങ്കിൽ ഇതൊക്കെ തന്നെയാണ് കോടതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ പോസ്റ്റിന് കമന്റായി, അദ്ദേഹം മറ്റൊരു കുറിപ്പും ചേർത്തിട്ടുണ്ട്, താൻ പോസ്റ്റ് ഇട്ടതിനുശേഷം മുഖവും പേരും ഇല്ലാത്ത ഫേക്ക് പ്രൊഫൈലുകളിൽനിന്നും ധാരാളം ചീത്തവിളികൾ വരുന്നുണ്ടെന്നും ഒരു തോക്ക് ആരെങ്കിലും തരുമോയെന്നും അദ്ദേഹം നർമ രൂപത്തിൽ അദ്ദേഹം കുറിച്ചു.

പോസ്റ്റത്തിന് കീഴിൽ തരുൺ മൂർത്തിയോട് യോജിച്ചുള്ള ധാരാളം കമന്റുകളാണ് എത്തിയിരിക്കുന്നത്. ‘മലയാളികൾ ആഗ്രഹിച്ചത്’, ‘ഫുൾ സപ്പോർട്ട് ബാല’ എന്നുള്ള കമന്റുകളാണ് വന്നിരിക്കുന്നത്.

‘ബാല തന്നെയാണ് കോടതി, അപ്പുറത്ത് നിക്കുന്ന ആള് കേസ് കൊടുത്താൽ ബാല (പുതിയ കോടതി) കേറി ഇറങ്ങേണ്ടി വരും എന്ന കമന്റും പോസ്റ്റിന് കീഴിൽ എത്തിയിട്ടുണ്ട്.

വീട്ടിൽ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ യൂട്യൂബറുടെ വാദത്തെ ബാല എതിർത്തിരുന്നു. വഴക്കിടാൻ പോകുന്നയാൾ ഒരിക്കലും കുടുംബമായി പോകില്ലെന്നും താൻ വളരെ മാന്യമായി സംസാരിക്കാൻ പോയതാണെന്നും അദ്ദേഹം പറഞ്ഞു. പണത്തിനുവേണ്ടി എന്തും ചെയ്യുന്ന വിഷങ്ങളെ മലയാളികൾ തിരിച്ചറിയണമെന്നും സംഭവദിവസം ഉണ്ടായ കാര്യങ്ങൾ സി.സി.ടി.വിയിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ ചെകുത്താന്‍ എന്ന പേരില്‍ വീഡിയോകള്‍ ചെയ്യുന്ന ആളാണ് ബാലക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

താന്‍ വീട്ടിലില്ലാത്ത സമയത്ത് ആളുകളോടൊപ്പം വന്ന് തന്റെ സുഹൃത്തിനോട് തന്നെ കൊല്ലുമെന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് യൂട്യൂബര്‍ ചില ഓണ്‌ലൈന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

കഴിഞ്ഞ ദിവസം ഇദ്ദേഹം പങ്കുവെച്ച വിഡിയോ ഡിലീറ്റ് ചെയ്യണമെന്ന അവശ്യമാണ് ബാല നടത്തിയത് എന്നാണ് ഇദ്ദേഹം പറയുന്നത്.

അതേസമയം താന്‍ ഇത്തരത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്നും യൂട്യൂബര്‍ ഇതൊക്കെ പറയുമെന്ന് അറിയാമായിരുന്നെന്നും അതുകൊണ്ട് അവിടെ സംഭവിച്ച കാര്യങ്ങള്‍ വീഡിയോ ആയി പകര്‍ത്തിയിട്ടുണ്ട് എന്ന വാദവുമായി സംഭവ ദിവസംതന്നെ ബാല പ്രതികരിച്ചിരുന്നു.

Content Highlights: Tharun Moorthy supports Bala

We use cookies to give you the best possible experience. Learn more