Advertisement
Entertainment
ശരിക്കും അതെന്റെ ഒരു ഫാൻ ബോയ് മൊമെന്റ് ആയിരുന്നു; മോഹൻലാലിനെ കുറിച്ച് തരുൺ മൂർത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 31, 05:08 pm
Sunday, 31st March 2024, 10:38 pm

തന്റെ രണ്ട് സിനിമകളിലൂടെ മലയാളികള്‍ക്കിടയില്‍ ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ലുക്മാന്‍ അവറാന്‍, ബാലു വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു ഓപ്പറേഷന്‍ ജാവ. സിനിമ വലിയ ശ്രദ്ധ നേടിയിരുന്നു.

2022ല്‍ പുറത്തിറങ്ങിയ തരുണിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു സൗദി വെള്ളക്ക. ഓപ്പറേഷന്‍ ജാവയില്‍ നിന്ന് വ്യത്യസ്തമായ സിനിമയായിരുന്നു ഇത്. വലിയ നിരൂപക പ്രശംസകളും അവാര്‍ഡുകളും നേടാന്‍ സൗദി വെള്ളക്കക്ക് സാധിച്ചിരുന്നു.

തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്കക്ക് ശേഷം വരുന്ന സിനിമക്കുള്ള കാത്തിരിപ്പിലായിരുന്നു സിനിമാ പ്രേമികള്‍. അപ്പോഴാണ് മലയാളികളുടെ സ്വന്തം മോഹൻലാലിനെ നായകനാക്കിയുള്ള തന്റെ അടുത്ത ചിത്രത്തെ കുറിച്ച് തരുൺ അപ്ഡേറ്റ് പുറത്തുവിട്ടത്.

സിനിമാ പ്രേമികളും മോഹൻലാൽ ആരാധകരും ആവേശത്തോടെ ഏറ്റെടുത്ത അനൗൺസ്മെന്റ് വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മോഹൻലാലിനോടുള്ള തന്റെ ആരാധനയെ കുറിച്ച് പറയുകയാണ് തരുൺ. ദേശാഭിമാനി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു തരുൺ.

‘ഫാൻസിന് ഇന്നത് വേണം, ഫാമിലിക്ക് ഇതുവേണം എന്നൊന്നുമില്ല. എല്ലാവർക്കും നല്ല സിനിമയാണ് ആവശ്യം. നമ്മളിൽ എല്ലാവരിലും ഒരു ലാലേട്ടൻ ഫാൻ ഉണ്ട്. ഓപ്പറേഷൻ ജാവയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത് ലാലേട്ടനായിരുന്നു. അതൊരു ഫാൻ ബോയ് മൊമെന്റാണ്.

ജനിച്ചതുമുതൽ കാണുന്ന മോഹൻലാൽ സിനിമകളുണ്ട്. ഇഷ്ടം തോന്നുന്ന, വിഷമം തോന്നുന്ന, രോമാഞ്ചമുള്ള മോഹൻലാൽ സിനിമകൾ. അവയിൽ വിജയിച്ചത്, സൂപ്പർ ഹിറ്റായത്, നല്ല നിരൂപക അഭിപ്രായം വന്നത്, പരാജയപ്പെട്ടത് എല്ലാം ഉണ്ട്. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട ഒരു കഥപറയാനാണ് ഞാൻ ശ്രമിക്കുന്നത്,’തരുൺ മൂർത്തി പറയുന്നു.

Content Highlight: Tharun Moorthi Talk About Fan Boy Moment With Mohanlal