സ്‌നേഹം പഠിച്ചിട്ടില്ല, അനുകമ്പ പഠിച്ചിട്ടില്ല, രാമനെക്കാള്‍ വലുതാണെന്ന് സ്വയം കാണിക്കുന്നതിലൂടെ, നിങ്ങള്‍ സന്തുഷ്ടരാണ്; വിമര്‍ശനവുമായി തരൂര്‍
Ram Temple
സ്‌നേഹം പഠിച്ചിട്ടില്ല, അനുകമ്പ പഠിച്ചിട്ടില്ല, രാമനെക്കാള്‍ വലുതാണെന്ന് സ്വയം കാണിക്കുന്നതിലൂടെ, നിങ്ങള്‍ സന്തുഷ്ടരാണ്; വിമര്‍ശനവുമായി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th August 2020, 3:20 pm

ന്യൂദല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭാഗമായി നടത്തിയ ‘ഭൂമി പൂജ’യ്ക്ക് പിന്നാലെ മോദിയെ ലക്ഷ്യമാക്കി ശശി തരൂരിന്റെ ട്വീറ്റ്. കര്‍ണാടക ബി.ജെ.പി നേതാവ് ശോഭാ കരന്ദ്‌ലജെയുടെ ‘ അയോധ്യ അതിന്റെ പ്രിയപ്പെട്ട രാജാവിനെ വീട്ടിലേക്ക് സ്വാഗതം ചെയ്യാന്‍ ഒരുങ്ങിയിരിക്കുന്നു’ എന്ന ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് തരൂരിന്റെ ട്വീറ്റ്.

”സ്‌നേഹം പഠിച്ചിട്ടില്ല, ത്യാഗം പഠിച്ചിട്ടില്ല, അനുകമ്പ പഠിച്ചിട്ടില്ല, പ്രതിപത്തി പഠിച്ചിട്ടില്ല
രാമനെക്കാള്‍ വലുതാണെന്ന് സ്വയം കാണിക്കുന്നതിലൂടെ, നിങ്ങള്‍ സന്തുഷ്ടരാണ്,” എന്നാണ് തരൂരിന്റെ ഹിന്ദിയിലുള്ള ട്വീറ്റ്.

നേരത്തെ, ‘ഭൂമി പൂജ’യ്ക്ക് പിന്നാലെ രാമനെക്കുറിച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.

‘ഏറ്റവും മികച്ച മനുഷ്യഗുണങ്ങളുടെ പ്രകടനമാണ് മര്യാദാ പുരുഷോത്തമനായ ശ്രീരാമന്‍. നമ്മുടെ മനസ്സിന്റെ ആഴങ്ങളിലെ മനുഷ്യത്വത്തിന്റെ കാതല്‍ അവയാണ്. രാമന്‍ സ്നേഹമാണ്,അദ്ദേഹത്തിന് ഒരിക്കലും വെറുപ്പ് തോന്നില്ല. രാമന്‍ അനുകമ്പയാണ്,

അദ്ദേഹത്തിന് ഒരിക്കലും ക്രൂരത കാണിക്കാന്‍ കഴിയില്ല. രാമന്‍ നീതിയാണ് അദ്ദേഹത്തിന് ഒരിക്കലും അനീതിയില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയില്ല,” രാഹുല്‍ ട്വീറ്റില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ