| Tuesday, 7th April 2020, 3:29 pm

'ഒരു രാജ്യത്തലവന്‍ മറ്റൊരു രാജ്യത്തലവനെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് എന്റെ ജീവിതത്തില്‍ ഇത് ആദ്യം': ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒരു രാജ്യത്തലവനോ സര്‍ക്കാരോ മറ്റൊരു രാജ്യത്തലവനെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് തന്റെ ജീവിതത്തില്‍ ആദ്യത്തെ അനുഭവമാണെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘എന്റെ ദശാബ്ദങ്ങളായുള്ള അനുഭവത്തില്‍ ഒരു രാജ്യത്തലവന്‍ മറ്റൊരു രാജ്യത്തലവനെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് ആദ്യമായി കേള്‍ക്കുകയാണ്. ഇന്ത്യയിലെ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എങ്ങനെയാണ് നിങ്ങളുടേതായി മാറുന്നത് മിസ്റ്റര്‍ പ്രസിഡന്റ്? ഇന്ത്യ നിങ്ങള്‍ക്ക് വില്‍ക്കാന്‍ തീരുമാനിക്കുമ്പോള്‍ മാത്രമാണ് അത് നിങ്ങളുടെ വിതരണമായി മാറുന്നുള്ളു,’ ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

കൊവിഡ് പ്രതിരോധമരുന്ന് നല്‍കിയില്ലെങ്കില്‍ ഇന്ത്യക്ക് തിരിച്ചടി ഉണ്ടാകുമെന്ന ട്രംപിന്റെ ഭീഷണിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മോദിയുമായി ട്രംപ് ഞായറാഴ്ച ഫോണില്‍ സംസാരിച്ചിരുന്നു. അമേരിക്കക്കുള്ള വിതരണത്തിന് ( ഹൈഡ്രോക്‌സി ക്ലോറോ്ക്വിന്‍) അനുമതി നല്‍കുകയാണെങ്കില്‍ അത പ്രശംസനീയമാണെന്ന് താന്‍ പറഞ്ഞിട്ടുണ്ടെന്നും, അനുമതി നല്‍കിയില്ലെങ്കില്‍ കുഴപ്പമില്ല. പക്ഷെ തീര്‍ച്ചയായും ചില തിരിച്ചടികള്‍ ഉണ്ടാവും, എന്നായിരുന്നു ട്രംപിന്റെ ഭീഷണി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ അതിന് പിന്നാലെ പ്രതിരോധ മരുന്ന് ഹൈഡ്രോക്സി ക്ലോറോക്വിനിന്റെ കയറ്റുമതിക്ക് അനുമതി നല്‍കാം എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

കേന്ദ്ര വിദേശ കാര്യ മന്ത്രാലയ പ്രതിനിധി അനുരാഗ് ശ്രീവാസ്തവാണ് ഇക്കാര്യം അറിയിച്ചത്. ‘ മാഹാമാരി കാര്യമായി ബാധിച്ച ചില രാജ്യങ്ങള്‍ക്ക് ഈ അത്യാവശ്യ മരുന്ന് ഞങ്ങള്‍ നല്‍കും. അതിനാല്‍ ഈ വിഷയം രാഷ്ടരീയവല്‍ക്കരിക്കാനുള്ള ശ്രമത്തെ നിരത്സാഹപ്പെടുത്തേണ്ടതാണണ്,’ ശ്രീവാസ്തവ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അമേരിക്കക്ക് പുറമെ അയല്‍ രാജ്യങ്ങള്‍ക്കും ഹൈഡ്രോക്‌സിക്ലോറോക്വിന്റെയും പാരസെറ്റാമോളിന്റെയും കയറ്റുമതിക്ക് അനുമതി നല്‍കുമെന്നും അദ്ദഹം അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more