| Monday, 13th December 2021, 10:36 am

'അലോഡോക്സോഫോബിയ'; യോഗി സര്‍ക്കാരിനെ ട്രോളാന്‍ തരൂരിന്റെ ' വേര്‍ഡ് ഓഫ് ദ ഡേ'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ഉപയോഗിക്കുന്ന കടുകട്ടി വാക്കുകള്‍ പ്രശസ്തമാണ്. ഇപ്പോള്‍ യു.പി സര്‍ക്കാരിനെ പരിഹസിക്കാന്‍ ഒരു വാക്കുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.

വേര്‍ഡ് ഓഫ് ദ ഡേ എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം അദ്ദേഹം ട്വീറ്റ് ചെയ്ത അലോഡോക്‌സോഫോബിയ എന്ന വാക്കാണ് യു.പി സര്‍ക്കാരിനെ പരിഹസിക്കാന്‍ അദ്ദേഹം ഉപയോഗിച്ചത്.

‘ ഇന്നത്തെ വാക്ക്: അലോഡോക്സോഫോബിയ. അര്‍ത്ഥം: അഭിപ്രായങ്ങളോടുള്ള യുക്തിരഹിതമായ ഭയം. ഉപയോഗം: ‘യു.പിയിലെ ബിജെപി സര്‍ക്കാര്‍ ജനങ്ങളുടെമേല്‍ രാജ്യദ്രോഹവും യു.എ.പി.എ കേസുകളും ചുമത്തുന്നു, കാരണം അതിന്റെ നേതൃത്വം അലോഡോക്സോഫോബിയ അനുഭവിക്കുന്നു,’ അദ്ദേഹം ട്വീറ്റ് ചെയ്തു.

”ഗ്രീക്ക് — അലോ = വ്യത്യസ്തമായ, ഡോക്‌സോ = അഭിപ്രായം, ഫോബോസ് = ഭയം’
വാക്ക് കൂടുതല്‍ വിശദീകരിച്ചുകൊണ്ട്
അദ്ദേഹം പറഞ്ഞു.

ട്വിറ്റര്‍ ലോകം ഏറ്റെടുത്തിരിക്കുകയാണ് തരൂരിന്റെ ട്വീറ്റ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Tharoor’s new tweet Against UP Government

We use cookies to give you the best possible experience. Learn more