| Wednesday, 6th April 2022, 12:53 pm

ഈ പ്രമാണവും നിങ്ങളുടെ കെട്ടുകഥകളിലൊന്നാണോ! ബി.ജെ.പിക്ക് തരൂരിന്റെ ജന്മദിനാശംസയും ട്രോളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പിയുടെ സ്ഥാപക ദിനത്തില്‍ പാര്‍ട്ടിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. 42 വര്‍ഷത്തിലേക്ക് കടന്നിട്ടും പാര്‍ട്ടി ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കാനായില്ലേ എന്നാണ് ബി.ജെ.പിയുടെ ഭരണഘടനയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് തരൂര്‍ ചോദിച്ചത്.

”ബി.ജെ.പിക്ക് ജന്മദിനാശംസകള്‍! നിങ്ങള്‍ക്ക് ഇന്ന് 42 വയസ്സ് തികയുന്നു. നിങ്ങളുടെ സ്വന്തം ഭരണഘടനയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങേണ്ട സമയമല്ലേ? അതിന്റെ ആദ്യ പേജില്‍ നിങ്ങള്‍ വിശ്വസിക്കുന്നതോ പരിശീലിക്കുന്നതോ ആയ ഒന്നും തന്നെ ഇല്ലെന്ന് തോന്നുന്നു. അതോ ഈ പ്രമാണം പോലും നിങ്ങളുടെ കെട്ടുകഥകളില്‍ ഒന്നായിരുന്നോ?” അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി.

ആധുനികവും പുരോഗമനപരവും പ്രബുദ്ധവുമായ സമൃദ്ധ രാഷ്ട്രമായി ഇന്ത്യയെ മാറ്റാന്‍ പ്രതിജ്ഞയെടുക്കുന്നു എന്ന് തുടങ്ങുന്നതാണ് ബി.ജെ.പിയുടെ ഭരണഘടന. ലോകസമാധാനത്തിന്റെയും നീതിയുക്തമായ അന്താരാഷ്ട്ര ക്രമത്തിന്റെയും അനുസൃതമായി ഒരു ജനാധിപത്യ രാഷ്ട്രം സ്ഥാപിക്കുകയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും ജാതി, മത, ലിംഗ, രാഷ്ട്രീയ, ഭേദമില്ലാതെ എല്ലാ പൗരന്മാര്‍ക്കും സാമൂഹികവും സാമ്പത്തികവുമായ നീതി, അവസര സമത്വം, സ്വാതന്ത്ര്യം ഉറപ്പ് നല്‍കുമെന്നും ഭരണ ഘടന അവകാശപ്പെടുന്നുണ്ട്.

Content Highlights: Tharoor Mocks at BJP’s foundation day

We use cookies to give you the best possible experience. Learn more