ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേര് വെളിപ്പെടുത്തുമെന്നുള്ള ഭയമാണ് സുനന്ദയുടെ കൊലപാതകത്തിന് കാരണമായതെന്നും കൊലപാതകത്തില്‍ റോബര്‍ട്ട് വധ്രയുടെ പേര് പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. സുനന്ദ പുഷ്‌കറിന്റെ മരണത്തെക്കുറിച്ച് ശശി തരൂരിന് അറിയാമായിരുന്നുവെന്ന് തരൂരിന്റെ സെക്രട്ടറിയുടെ ഫോണ്‍ കോളില്‍ നിന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
തരൂര്‍ മരണത്തെക്കുറിച്ച് ഉന്നതരെ അറിയിച്ചിരുന്നെന്നും ഐ.പി.എല്ലിലെ പണം സുനന്ദയുടെതല്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സുനന്ദയ്ക്ക് ദുബായില്‍ വീടുള്ളത്‌കൊണ്ട് ഐ.പി.എല്ലിലെ പണം അവരുടേതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സഹായിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. വ്യജ പാസ്‌പോര്‍ട്ടില്‍ ഹോട്ടലില്‍ താമസിച്ചിരുന്ന നാല് പേരുടെ വിവരം പോലീസിന് ലഭിച്ചിട്ടുണ്ടെന്നും ഇവരില്‍ രണ്ട് പേര്‍ പാകിസ്ഥാനില്‍ നിന്നുള്ളവരും രണ്ട് പേര്‍ ദുബായില്‍ നിന്നുള്ളവരും ആണെന്നും ആദ്ദേഹം പറഞ്ഞു.
തരൂരിന്റെ സഹായി നാരായണ്‍ സിങിനെ പോലീസ് വേണ്ടവിധത്തിത്തില്‍ ചോദ്യം ചെയ്തില്ലെന്നും താന്‍ കൂടുതല്‍ നേതാക്കളുടെ പേര് പറയുമെന്ന ഭയം കോണ്‍ഗ്രസിനുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ശശി തരൂര്‍ ഉള്‍പ്പെടെയുള്ള ആറ് പേര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാവണം എന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസയച്ചു. നാരായാണ്‍ സിങിനും അന്വേഷണ സംഘം നോട്ടീസയച്ചിട്ടുണ്ട്. ശശി തരൂര്‍ നോട്ടീസ് കൈപ്പറ്റി. അദ്ദേഹമിപ്പോള്‍ കേരളത്തിലാണുള്ളത്. രണ്ട് ദിവസം കൂടി തരൂര്‍ കേരളത്തില്‍ തുടരുമെന്നാണ് അറിയാന്‍ കഴിയുന്നത്.
സുനന്ദയുടെ കൊലപാതകം നടന്ന ദിവസം ഹോട്ടലിലെ സി.സി.ടി.വി പ്രവര്‍ത്തിച്ചിരുന്നില്ല എന്ന വാര്‍ത്തയ്‌ക്കെതിരെ ഹോട്ടല്‍ അധികൃതര്‍ രംത്തെത്തിയിട്ടുണ്ട്. സുനന്ദയുടെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള തരൂരിന്റെ പരാതി കഴിഞ്ഞ ദിവസം പുറത്തായിരുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരി പതിനേഴിനായിരുന്നു ദല്‍ഹിയിലെ ലീല പാലസ് ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. എയിംസില്‍ വച്ച് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലായിരുന്നു സുനന്ദ മരിച്ചത് വിഷം ഉള്ളില്‍ ചെന്നാണെന്നത് കണ്ടെത്തിയിരുന്നത്. സുന്ദയുടെ മരണം കൊലപാതകമാണെന്നുള്ള റിപ്പോര്‍ട്ട് നാല് ദിവസം മുമ്പാണ് പുറത്ത് വന്നത്.