കണ്ണന്‍ ചെയ്ത സിനിമകളില്‍ എന്റെ ഏറ്റവും ഫേവറിറ്റ് ആ സിനിമയാണ്: താരിണി
മലയാളത്തിലും തമിഴിലും ഒരുപിടി നല്ല സിനിമകള്‍ ചെയ്ത നടനാണ് കാളിദാസ് ജയറാം. ബാലതാരമായി സിനിമയിലെത്തിയ താരം എന്റെ വീട് അപ്പുവിന്റെയും എന്ന സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. പിന്നീട് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം വീണ്ടും സിനിമയില്‍ സജീവമായി. താരത്തിന്റെ വിവാഹനിശ്ചയം ഈയിടെയാണ് നടന്നത്. മോഡലായ താരിണിയാണ് വധു.
വിവാഹനിശ്ചയത്തിന് ശേഷം വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ കാളിദാസിന്റെ സിനിമകള്‍ എല്ലാം ഇഷ്ടമാണെന്നും തങ്കം സിനിമയിലെ പെര്‍ഫോമന്‍സാണ് ഏറ്റവും ഫേവറിറ്റ് എന്നും താരിണി പറഞ്ഞു. ആ സിനിമ കണ്ട് രണ്ട് ദിവസം ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നും താരിണി പറഞ്ഞു. കൊച്ചു കൊച്ചു സന്തോഷങ്ങളിലെ അഭിനയവും ഇഷ്ടമാണെന്നും താരിണി കൂട്ടിചേര്‍ത്തു.
‘കണ്ണന്റെ സിനിമകള്‍ എല്ലാം കണ്ടിട്ടുണ്ട്. കണ്ണനെ സ്‌ക്രീനില്‍ കാണാന്‍ വളരെ ഇഷ്ടമാണ്. ഒരു പ്രത്യേക ഭംഗിയാണ് അഭിനയം കാണാന്‍. എല്ലാ സിനിമകളും ഇഷ്ടമാണ്, പക്ഷേ ഏറ്റവും ഇഷ്ടപ്പെട്ട പെര്‍ഫോമന്‍സ് തങ്കത്തിലേതാണ്. അത് കണ്ട് കരഞ്ഞിട്ടുണ്ട്. രണ്ട് ദിവസം എനിക്ക് ശരിക്ക് ഉറങ്ങാന്‍ പറ്റിയിരുന്നില്ല. കണ്ണന്‍ നല്ല എഫര്‍ട്ട് എടുത്ത് ചെയ്ത പെര്‍ഫോമന്‍സാണ് അത്.
അതുപോലെ ചൈല്‍ഡ് ആര്‍ട്ടിസ്റ്റായി അഭിനയിച്ച സിനിമകളും കണ്ടിട്ടുണ്ട്. എന്റെ വീട് അപ്പുവിന്റെയും കുറച്ച് ഡാര്‍ക്കാണ്. അത് അങ്ങനെ കാണാന്‍ തോന്നില്ല. പക്ഷേ, കൊച്ചു കൊച്ചു സന്തോഷങ്ങളിലെ അഭിനയം നല്ല ക്യൂട്ടാണ്. ഇന്നസെന്റ് അങ്കിളിനോട് സംസാരിക്കുന്ന സീനൊക്കെ കാണാന്‍ നല്ല രസമാണ്’ താരിണി പറഞ്ഞു.
Content Highlight: Tharini reveals her favorite film of Kaalidas Jayaram