Advertisement
Entertainment
റെമ്യുണറേഷന് വേണ്ടി മാത്രമല്ല ഞാന്‍ സിനിമ ചെയ്യുന്നത്: തന്‍വി റാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 24, 12:05 pm
Monday, 24th March 2025, 5:35 pm

കുറഞ്ഞ സിനിമകളിലൂടെ തന്നെ മലയാള സിനിമയില്‍ ശ്രദ്ധേയായ നടിയാണ് തന്‍വി റാം. 2019ല്‍ പുറത്തിറങ്ങിയ അമ്പിളി എന്ന സൗബിന്‍ ഷാഹിര്‍ ചിത്രത്തിലൂടെയാണ് തന്‍വി തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. പിന്നീട് കപ്പേള, കുമാരി, മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്, 2018 തുടങ്ങി മികച്ച സിനിമകളുടെ ഭാഗമാകാന്‍ തന്‍വിക്ക് സാധിച്ചു.

നാനിയുടെയും കിരണ്‍ അബ്രാവരത്തിന്റെയും കൂടെ രണ്ട് തെലുങ്ക് സിനിമയിലും തന്‍വി അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്‍വി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അഭിലാഷം. അര്‍ജുന്‍ അശോകന്‍, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.

ഇപ്പോള്‍ അഭിലാഷം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ റെമ്യുണറേഷന് വേണ്ടി മാത്രമല്ല താന്‍ സിനിമകള്‍ ചെയ്യുന്നത് എന്ന് പറയുകയാണ് തന്‍വി.

താന്‍ റെമ്യുണറേഷന് വേണ്ടി മാത്രമല്ല സിനിമ ചെയ്യുന്നതെന്നും ഏതൊരു സിനിമയാണെങ്കിലും അതില്‍ തന്റെ കഥാപാത്രം ഓര്‍ത്തിരിക്കണമെന്നുണ്ടെന്നും തന്‍വി പറയുന്നു.താന്‍ എല്ലാ കഥാപാത്രങ്ങളും വളരെ നോക്കിയാണ് തെരഞ്ഞെടുക്കാറുള്ളതെന്നും കുമാരി എന്ന സിനിമയിലെ തന്റെ കഥാപാത്രം അത്തരത്തില്‍ ഉള്ളതായിരുന്നുവെന്നും തന്‍വി പറയുന്നു.

‘സിനിമയുടെ റെമ്യുണറേഷന് വേണ്ടി മാത്രം ഞാന്‍ ഇതുവരെ സിനിമ ചെയ്തിട്ടില്ല. ഞാന്‍ ചെയ്യുന്ന സിനിമകള്‍ ഓര്‍ത്ത് വെക്കണമെന്ന് എനിക്കുണ്ട്. അത് ഏത് കഥാപാത്രം ആണെങ്കിലും ഏതൊരു സിനിമയാണെങ്കിലും അവിടെ എന്റെ ആ ക്യാരക്ടര്‍ നോട്ടീസ് ചെയ്യപ്പെടുന്നതാകണം. അങ്ങനെയാണെങ്കിലെ അത് ചെയ്യേണ്ടതുള്ളു എന്ന് എനിക്കുണ്ട്. അതുകൊണ്ടാണ് ഞാന്‍ വരുന്ന സിനിമകളിലും അതെല്ലാം നോക്കി തെരഞ്ഞെടുക്കുന്നത്.

ഇപ്പോള്‍ കുമാരി സിനിമയില്‍ ആണെങ്കില്‍ ഞാന്‍ ആദ്യത്തെ കുറച്ച് ഭാഗങ്ങളിലെ ഉള്ളൂ. പക്ഷേ എനിക്ക് വളരെ ഇഷ്ടപ്പെട്ടൊരു ക്യാരക്ടര്‍ ആണ് അത്. ഒരു മിത്ത് ബേയ്‌സായ സിനിമയില്‍ അങ്ങനെയൊരു വേഷമൊക്കെ ഇട്ട് വരുന്ന ഒരു കഥാപാത്രം കിട്ടി. അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ എനിക്ക് ഇതുവരെ വന്നിട്ടില്ല. അപ്പോള്‍ എനിക്ക് അത് എന്തായാലും ചെയ്യണമെന്നുണ്ടായിരുന്നു. അങ്ങനെ ചെയ്‌തൊരു കഥാപാത്രമായിരുന്നു കുമാരിയിലേത്,’ തന്‍വി റാം പറയുന്നു.

Content Highlight: Thanvi ram talks about Acting in films is not just about remuneration