|

താനൂര്‍ റെയില്‍വേ മേല്‍പ്പാലത്തില്‍ ടോള്‍പിരിവിനെ ചൊല്ലി സംഘര്‍ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]താനൂര്‍ : തിരൂര്‍-കോഴിക്കോട് പാതയിലെ ദേവധാര്‍ റെയില്‍ മേല്‍പ്പാലത്തിലെ ടോള്‍ പിരിവിനെതിരെ പ്രതിഷേധം.

റെയില്‍വേ മേല്‍പ്പാലത്തില്‍ ടോള്‍ പിരിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. സ്ഥലത്ത് സംഘര്‍ഷാവസ്ഥയായതോടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു.

172ാം നമ്പര്‍ റെയില്‍ ക്രോസില്‍ 17.5 കോടി ചെലവില്‍ നിര്‍മ്മിച്ച മേല്‍പ്പാലം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെള്ളിയാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്.

ഉദ്ഘാടനത്തിന് ശേഷവും പ്രദേശവാസികളുടെ പ്രതിഷേധത്തിനിടെ ടോള്‍ പിരിവ് നടക്കുന്നുണ്ട്. ബസിന് ഏഴര രൂപയും മറ്റ് വാഹനങ്ങള്‍ക്ക് 15 രൂപയുമാണ് ടോള്‍ ഈടാക്കുന്നത്.

ഇതിനെതിരെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്.

പത്ത് മണിക്ക് തീരൂര്‍ ആര്‍.ഡി.ഒ കെ. ഗോപാലന്റെ അധ്യക്ഷതയില്‍ പ്രശ്‌നപരിഹാര ചര്‍ച്ച വിളിച്ചിട്ടുണ്ട്. ചര്‍ച്ചയില്‍ ടോള്‍ പിരിവ് തുടരണമോയെന്ന് അന്തിമ തീരുമാനമെടുക്കും.

പരപ്പനങ്ങാടി, താനൂര്‍ എസ്.ഐമാരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Latest Stories