| Friday, 6th May 2016, 10:26 am

തണ്ണിമത്തന്‍ സ്മൂത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഈ വേനലില്‍ തണ്ണി മത്തന്‍ കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. തണ്ണിമത്തന്‍ കൊണ്ടും ജ്യൂസും സ്മൂത്തിയുമൊക്കെ തയ്യാറാക്കി കഴിക്കുന്നത് നല്ലതാണ്. എളുപ്പം തയ്യാറാക്കാനാവുന്ന ഒരു തണ്ണിമത്തന്‍ സ്മൂത്തിയാവട്ടെ ഇത്തവണ.

ചേരുവകള്‍

തണ്ണി മത്തന്‍ 1

പഴം1

വാനില, തൈര്: അര കപ്പ്

പഞ്ചസാര

ഐസ്

തയ്യാറാക്കുന്ന വിധം:

പഴം ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. തണ്ണിമത്തന്‍ കുരു കളയുക. ഇതും പഴവും വാനില യോഗര്‍ട്ടും ചേര്‍ത്ത് മിക്‌സിയിലോ ബ്ലെന്ററിലോ അടിയ്ക്കുക. വേണമെങ്കില്‍ വെള്ളം ചേര്‍ക്കാം. പിന്നീട് പഞ്ചസാര ചേര്‍ത്ത് അടിയ്ക്കുക. പുറ്‌ത്തെടുത്ത് ഐസ് ചേര്‍ത്തു കഴിയ്ക്കാം.

We use cookies to give you the best possible experience. Learn more