തണ്ണിമത്തന്‍ സ്മൂത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th May 2016, 10:26 am
ഈ വേനലില്‍ തണ്ണി മത്തന്‍ കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. തണ്ണിമത്തന്‍ കൊണ്ടും ജ്യൂസും സ്മൂത്തിയുമൊക്കെ തയ്യാറാക്കി കഴിക്കുന്നത് നല്ലതാണ്. എളുപ്പം തയ്യാറാക്കാനാവുന്ന ഒരു തണ്ണിമത്തന്‍ സ്മൂത്തിയാവട്ടെ ഇത്തവണ.
ചേരുവകള്‍
തണ്ണി മത്തന്‍ 1
പഴം1
വാനില, തൈര്: അര കപ്പ്
പഞ്ചസാര
ഐസ്
തയ്യാറാക്കുന്ന വിധം:
പഴം ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. തണ്ണിമത്തന്‍ കുരു കളയുക. ഇതും പഴവും വാനില യോഗര്‍ട്ടും ചേര്‍ത്ത് മിക്‌സിയിലോ ബ്ലെന്ററിലോ അടിയ്ക്കുക. വേണമെങ്കില്‍ വെള്ളം ചേര്‍ക്കാം. പിന്നീട് പഞ്ചസാര ചേര്‍ത്ത് അടിയ്ക്കുക. പുറ്‌ത്തെടുത്ത് ഐസ് ചേര്‍ത്തു കഴിയ്ക്കാം.