Malayalam Cinema
'സൂപ്പര്‍ ശരണ്യ'യുമായി തണ്ണീര്‍ മത്തന്‍ ടീം; പോസ്റ്റര്‍ പുറത്ത് വിട്ട് സംവിധായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Aug 23, 03:03 pm
Sunday, 23rd August 2020, 8:33 pm

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം പുതിയ സിനിമയുമായി സംവിധായകന്‍ ഗിരീഷ് എ.ഡി. സൂപ്പര്‍ ശരണ്യ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്ത് വിട്ടു.

തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച അനശ്വര രാജനും യുവതാരം അര്‍ജുന്‍ അശോകനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരുടെയും ചിത്രങ്ങളാണ് ഗരീഷ് അനൗണ്‍സ്‌മെന്റ് പോസ്റ്ററായി പുറത്ത് വിട്ടത്.

ചിത്രത്തിന്റെ രചനയും സംവിധാനവും സഹനിര്‍മാണവും നിര്‍വഹിക്കുന്നത് ഗിരീഷ് തന്നെയാണ്. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കര്‍ ആണ് ഗിരീഷിനൊപ്പം ചിത്രത്തിന്റെ നിര്‍മാണം.

സജിത്ത് പുരുഷനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ആകാശ് വര്‍ഗീസ് ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതം.

ലോ ബജറ്റില്‍ ഒരുക്കി കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച സിനിമായായിരുന്നു തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍. അനശ്വര രാജന്‍, മാത്യു തോമസ്, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവരായിരുന്നു സ്‌കൂള്‍ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Thanneer Mathan team comes with second movie Super Saranya