| Saturday, 23rd November 2024, 1:30 pm

ചേര്‍ത്ത് പിടിച്ച സഖാക്കള്‍ക്കും നെഞ്ചോട് ചേര്‍ത്ത പ്രസ്ഥാനത്തിനും നന്ദി; സരിന്റെ ആദ്യ പ്രതികരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പാലക്കാട് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതോടെ പ്രതികരണവുമായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.സരിന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സരിന്‍ തന്റെ പ്രതികരണമറിയിച്ചത്.

വോട്ടര്‍മാര്‍ക്കും സഖാക്കന്മാര്‍ക്കും നന്ദി അറിയിച്ച സരിന്‍ കേരളം ഭരിക്കുന്ന ഇടതുമുന്നണിയുടെ കൂടെ തന്നെ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പാലക്കാടിന്റെ വികസനം സര്‍ക്കാരിന്റെ മുഖ്യ അജണ്ടയാണെന്നും അത് തുടരുമെന്നും പറഞ്ഞു.

ഒരു മാസം കൊണ്ട് തന്നെ അറിയാനും നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും സ്‌നേഹിക്കാനും മത്സരിച്ച എല്ലാ സഖാക്കന്മാര്‍ക്കും നന്ദി അറിയിച്ചുകൊണ്ടാണ് സരിന്റെ പോസ്റ്റ്.

കൂടാതെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും പാലക്കാടിന്റെ വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനും ഇടത് പക്ഷത്തിന് വോട്ട് ചെയ്ത ഓരോ വോട്ടറിനും നന്ദി രേഖപ്പെടുത്തുന്നതായും സരിന്‍ കുറിച്ചു.

‘കേരളം ഭരിക്കുന്നത് ഇടത് മുന്നണിയാണ്. പാലക്കാടിന്റെ വികസനം സര്‍ക്കാരിന്റെ മുഖ്യ അജണ്ടയായി തന്നെ തുടരും. അതിനായി പ്രവര്‍ത്തിക്കാന്‍ ജനങ്ങളുടെ ഇടയില്‍ തന്നെ ഉണ്ടാവും,’ സരിന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലാണ് വിജയിച്ചത്. മണ്ഡലത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഭൂരിപക്ഷ കണക്കുകളെ തള്ളിയാണ് രാഹുലിന്റെ വിജയം.

18724 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിലനിര്‍ത്തിയത്.ഇത് മുന്‍ എം.എല്‍.എ ഷാഫി പറമ്പില്‍ നേടിയതിനേക്കാള്‍ അധികം ഭൂരിപക്ഷമാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ 53313 വോട്ടുകളാണ് നേടിയത്.

Content Highlight: Thanks to the comrades who have joined and the movement to the bosom: Sarin’s first response

Latest Stories

We use cookies to give you the best possible experience. Learn more